ഒ.എൻ.വി പുരസ്കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു; അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും
text_fieldsചെന്നൈ: ഒ.എൻ.വി പുരസ്കാരം സ്വീകരിക്കില്ലെന്ന് തമിഴ് കവി വൈരമുത്തു. വിവാദങ്ങളെ തുടർന്ന് വൈരമുത്തുവിന് പുരസ്കാരം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ഒ.എൻ.വി കൾച്ചറൽ അക്കാദമി ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.
വിവാദങ്ങൾക്കിടെ പുരസ്കാരം സ്വീകരിക്കാൻ താൽപര്യമില്ലെന്ന് വൈരമുത്തു അറിയിച്ചു. അവാർഡ് തുകയായ മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. കേരളത്തോടുള്ള എന്‍റെ സ്നേഹത്തിനായി രണ്ട് ലക്ഷം രൂപ താനും നൽകുമെന്നും വൈരമുത്തു പറഞ്ഞു.
പ്രഭാവർമ, ആലങ്കോട് ലീലാകൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരുൾപ്പെട്ട ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. എന്നാൽ ലൈംഗിക പീഡനത്തിൽ ആരോപണവിധേയനായ ഒരാൾക്ക് പുരസ്കാരം നൽകുന്നതിനെതിരെ പ്രതിഷേധം ഉയരുകയായിരുന്നു. വൈരമുത്തുവിനെതിരായ മീടു ആരോപണങ്ങൾ ചൂണ്ടിക്കാണിച്ച് നിരവധി സാഹിത്യ, സാംസ്കാരിക, കലാ പ്രവർത്തകരും വനിത ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.