മുംബൈയിൽ ഉറങ്ങിക്കിടന്നവരുടെ മേൽ വാൻ പാഞ്ഞുകയറി; ഒരാൾ മരിച്ചു
text_fieldsമുംബൈ: മുംബൈയിലെ വെർസോവ ബീച്ചിൽ ഉറങ്ങിക്കിടന്നവരുടെ മേൽ അമിതവേഗത്തിൽ വന്ന വാൻ ഇടിച്ച് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
റിക്ഷാ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗണേഷ് യാദവ് (36) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബബ്‍ലു ശ്രീവാസ്തവയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവറും സുഹൃത്തും വാഹനത്തിൽ നിന്ന് ഇറങ്ങിയെങ്കിലും ഗുരുതരമായി പരിക്കേറ്റതും പ്രതികരിക്കാത്തതുമായ രണ്ടുപേരെയും കണ്ടപ്പോൾ ആളുകൾ തടിച്ചുകൂടാൻ തുടങ്ങിയപ്പോൾ അവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.
കാർ ഡ്രൈവർ നിഖിൽ ജാവ്‌ലെ , സുഹൃത്ത് ശുഭം ഡോങ്‌ഗ്രെ എന്നിവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവസമയത്ത് ഇവർ മദ്യപിച്ചിരുന്നോ എന്നറിയാൻ ഇവരുടെ രക്തസാമ്പിളുകളും പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.