പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗത രേഖപ്പെടുത്തി വന്ദേ ഭാരത് ട്രെയിൻ
text_fieldsജബൽപൂർ: പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത രേഖപ്പെടുത്തി ഇന്ത്യയുടെ വന്ദേഭാരത് ട്രെയിൻ. കേന്ദ്രറെയിൽവെ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. പരീക്ഷണ ഓട്ടത്തിന്‍റെ വിഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പൂർണമായി ഇന്ത്യയിൽ നിർമിച്ച ട്രെയിനാണ് വന്ദേഭാരത്. കോട്ട-നാഗ്ദ റെയിൽവേ സെക്ഷനിടയിലാണ് വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തിയത്.
നേരത്തെ ഒന്നാം ഘട്ട പരീക്ഷണ ഓട്ടം കോട്ട-ഘട്ട് ഖാ ബാർണക്കുമിടയിൽ നടത്തിയിരുന്നു. സെമി-ഹൈസ്പീഡ് വിഭാഗത്തിൽപെടുന്ന വന്ദേഭാരത് ട്രെയിനിന് 200 കിലോ മീറ്റർ വേഗത്തിൽ സർവീസ് നടത്താൻ കഴിയും. മറ്റ് തീവണ്ടികളെ പോലെ പ്രത്യേക എൻജിനുകളല്ല, സെൽഫ് പ്രൊപ്പൽഡ് എഞ്ചിനുകളാണ് ഈ ട്രെയിനുകൾക്കുള്ളത്. 16 കോച്ചുകളും ഓട്ടോമാറ്റിക് വാതിലുകളും എയർ കണ്ടീഷൻഡ് ചെയർ കാർ കോച്ചുകളും വന്ദേഭാരതിനുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.