മയൂർ ഷെൽക്കെ മാത്രമല്ല, ട്രാക്കിൽ വീണ കുട്ടിയെ രക്ഷിച്ചതിൽ ഈ ഹീറോയുമുണ്ട്
text_fieldsമുംബൈ: റെയിൽവേ ട്രാക്കിൽ വീണുകിടക്കുന്ന കുട്ടിയുടെ സമീപത്തേക്ക് കുതിച്ചു പാഞ്ഞുവരുന്ന ട്രെയിൻ. ദൈവദൂതനെപ്പോലെ ഒാടിയെത്തി രക്ഷകനായ റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽക്കെയും. സെക്കൻഡുകൾ പിഴച്ചിരുന്നെങ്കിൽ രണ്ടുജീവനുകൾ റെയിൽവേ പ്ലാറ്റ്ഫോമിൽ നിശ്ചലമായേനെ. സെക്കൻഡുകളുടെ യഥാർഥ വില കാണിച്ചുതന്നതാകട്ടെ ട്രെയിൻ ഓടിച്ചിരുന്ന ലോകോ പൈലറ്റും.
മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന ട്രെയിനിനെ സഡൻ േബ്രക്കിട്ട് 85 കിലോമീറ്റർ വേഗതയിലേക്ക് കൊണ്ടുവരികയും രണ്ടുസെക്കൻഡ് വൈകിപ്പിക്കുകയും ചെയ്യുകയായിരുന്നു ലോകോ പൈലറ്റായ വിനോദ് കുമാർ ജാൻഗിഡ്. കുട്ടി റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് വീഴുന്നതും രക്ഷപ്പെടുത്താൻ മയൂർ ഓടിവരുന്നതും ശ്രദ്ധയിൽെപ്പട്ട വിനോദ് ഉദ്യാൻ എക്സ്പ്രസിന്റെ വേഗം കുറക്കുകയായിരുന്നു.
ഓരോ സെക്കൻഡിനും വിലയുണ്ടെന്ന് കാണിച്ചുനൽകിയ വിനോദിനും സാമൂഹികമാധ്യമങ്ങളിലടക്കം അഭിനന്ദപ്രവാഹമാണ്.
'പുണെയിൽവെച്ചാണ് ഉദ്യാൻ എക്സ്പ്രസിന്റെ ലോക്കോപൈറ്റായി കയറുന്നത്. ഒരു അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമുണ്ടായിരുന്നു. വാംഗനി സ്റ്റേഷൻ പരിധിയിൽ ട്രെയിനിന്‍റെ വേഗത മണിക്കൂറിൽ 100-105 കിലോമീറ്ററായിരിക്കും. സ്റ്റേഷനെത്തുന്നതിന് മുമ്പ് വലിയൊരു വളവുള്ളതിനാൽ സ്റ്റേഷന്റെയും പ്ലാറ്റ്ഫോമിന്റെയും ദൃശ്യങ്ങൾ പൂർണമായും കാണാനാകും. വാംഗനി സ്റ്റേഷനിലെത്തുന്നതിന് മുമ്പ് അന്ധയായ യുവതി നടന്നുവരുന്നതും കുട്ടി വീഴുന്നതും സിഗ്നൽ മാൻ ചുവന്ന കൊടി വീശുന്നതും വ്യക്തമായി കണ്ടു. സെക്കൻഡുകൾ താമസിയാതെ സഡൻ േബ്രക്കിടുകയായിരുന്നു. ട്രെയിനിന് നേരെ കുട്ടിയെ രക്ഷപ്പെടുത്താൻ പോയിന്റ്മാൻ ഓടിവരുന്നതും കണ്ടിരുന്നു. അദ്ദേഹത്തിന്‍റെ ധീരത അംഗീകരിച്ച് നൽകണം, മറ്റാർക്കും അത് ചെയ്യാനാകില്ല' -വിനോദ് പറഞ്ഞു.
നീളവും വേഗതയും കണക്കാക്കുേമ്പാൾ എത്ര സഡൻ ബ്രേക്കിട്ടാലും ട്രെയിൻ പിടിച്ചുനിർത്താൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം. എന്നാൽ 110 കിലോമീറ്ററിൽനിന്ന് 85 ലേക്ക് എത്തിക്കാൻ കഴിഞ്ഞു. പ്ലാറ്റ്ഫോം മുറിച്ചുകടക്കുേമ്പാൾ 85 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിൻ -അദ്ദേഹം കൂട്ടിച്ചേർത്തു.
യഥാർഥത്തിൽ സംഭവിച്ചതെന്താെണന്ന് കൺമുന്നിൽ കണ്ടതിനാൽ മയൂറിന്‍റെ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യെന്നും ലോക്കോ ൈപലറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.