Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇശ്​റത്​​ കേസിൽ...

ഇശ്​റത്​​ കേസിൽ മോദിയെ ചോദ്യം ചെയ്​തിരുന്നുവെന്ന്​ വൻസാര

text_fields
bookmark_border
ഇശ്​റത്​​ കേസിൽ മോദിയെ ചോദ്യം ചെയ്​തിരുന്നുവെന്ന്​ വൻസാര
cancel

അഹ്​മദാബാദ്​: ഇശ്​റത്​​ ജഹാ​ൻ വ്യാജ ഏറ്റുമുട്ടൽക്കൊല കേസിൽ അന്ന്​ ഗുജറാത്ത്​ മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ അന്വേഷണസംഘം ചോദ്യം ചെയ്​തിരുന്നുവെന്ന്​ കേസിലെ പ്രതി മുൻ ​െഎ.പി.എസ്​ ഒാഫിസർ ഡി.ജി. വൻസാര. എന്നാൽ, ഇക്കാര്യം കേസി​​​​െൻറ രേഖയിൽനിന്ന്​ ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസിൽനിന്ന്​ തന്നെ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട് വൻസാര അഹ്​മദാബാദിലെ സി.ബി.​െഎ കോടതിയിൽ നൽകിയ അപേക്ഷയിലാണ്​ ഇൗ വെളിപ്പെടുത്തലുള്ളത്​. 

മോദിയെ ചോദ്യം ചെയ്യാനുള്ള തീരുമാനം അന്വേഷണസംഘത്തിലെ സതീഷ്​ വർമ എന്ന ​െഎ.പി.എസ്​ ഉദ്യോഗസ്ഥ​േൻറതായിരുന്നുവെന്നും മുഖ്യമന്ത്രിയെ കേസിൽ പ്രതിയാക്കുക എന്ന ലക്ഷ്യത്തോടെ ചമച്ച കുറ്റ​പത്രമായിരുന്നു അതെന്നും വൻസാര ഹരജിയിൽ പറഞ്ഞു. അതിനാൽ തന്നെ ഇതുസംബന്ധിച്ച കുറ്റപത്രം അടിസ്ഥാനമില്ലാത്തതാണെന്നും തന്നെ കേസിൽനിന്ന്​ ഒഴിവാക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. തനിക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങൾ വ്യാജമാണെന്നും​ തെളിവുകളില്ലെന്നും അപേക്ഷയിൽ വൻസാര അവകാശപ്പെട്ടു. തനിക്കൊപ്പം പ്രതി ചേർക്കപ്പെട്ട മുൻ ഗുജറാത്ത്​ ഡി.ജി.പി പി.പി. പാ​െണ്ഡയെ കേസിൽനിന്ന്​ അടുത്തിടെ ഒഴിവാക്കിയത​ും വൻസാര ചൂണ്ടിക്കാട്ടി. വിഷയത്തിൽ ​നിലപാട്​ വ്യക്​തമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ സി.ബി.​െഎക്ക്​ കോടതി നോട്ടീസ്​ നൽകി. മാർച്ച്​ 28നകം മറുപടി നൽകണം​. 

2004 ജൂൺ 15നാണ്​ 19കാരിയായ ഇശ്​റത്​​ ജഹാനും മലയാളിയായ ജാവേദ്​ ശൈഖും അഹ്​മദാബാദിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്​. 2013ൽ സി.ബി.​െഎ തയാറാക്കിയ കുറ്റപത്രത്തിൽ ഏഴ്​ ​പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ പങ്കുള്ളതായി വ്യക്​തമാക്കിയിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiishrat jahan caseDG Vanzaramalayalam news
News Summary - Vanzara claims Modi interrogated in Ishrat Jahan case- india news
Next Story