ബോധരഹിതനായി വീണു; വരവരറാവു ആശുപത്രിയിൽ
text_fieldsമുംബൈ: കവിയും എഴുത്തുകാരനുമായ വരവര റാവു ജയിലിൽ അബോധാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 81 കാരനായ ഇദ്ദേഹത്തെ ജെ.ജെ. ആശുപത്രിയിൽ ന്യൂറോളജി വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
ഇദ്ദേഹത്തിെൻറ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തേ കുടുംബം രംഗത്തെത്തിയിരുന്നു. ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ ജയിൽ അധികൃതർ മറച്ചുവെക്കുന്നതായും മേയ് 28ന് റാവു ജയിലിൽ േബാധരഹിതനായി വീണതിെന തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കുടുംബം അറിയിച്ചിരുന്നു. ശേഷം വീണ്ടും ജയിലിലേക്ക് മാറ്റിയിരുന്നു.
േഫാണിൽ വിളിച്ചപ്പോൾ അദ്ദേഹം പരസ്പര ബന്ധമില്ലാതെയാണ് സംസാരിച്ചതെന്നും ആരോഗ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ 70 വർഷം മുമ്പ് നടന്ന പിതാവിെൻറ ശവസംസ്കാര ചടങ്ങിനെക്കുറിച്ചാണ് അദ്ദേഹം മറുപടി നൽകിയതെന്നും വരവരറാവുവിെൻറ മകൾ പറഞ്ഞിരുന്നു.
2018 ൽ മഹാരാഷ്ട്രയിൽ ഭീമ കൊറഗോവിലുണ്ടായ സംഘർഷത്തെ തുടർന്നുള്ള കേസിലാണ് ഇദ്ദേഹം അറസ്റ്റിലാകുന്നത്. യു.എ.പി.എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ടുവർഷമായി ഇദ്ദേഹത്തിന് ജാമ്യവും അനുവദിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.