വര്‍ദ: ചെന്നൈ ജീവിതം തിരിച്ചുപിടിക്കുന്നു
text_fieldsചെന്നൈ: വര്‍ദ ചുഴലിക്കാറ്റിന്‍െറ സംഹാര താണ്ഡവത്തിനുശേഷം ചെന്നൈ നഗരം സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഒരു ദിവസത്തെ ഭീതിക്കു ശേഷം മഴയില്ലാത്ത പകലാണ് ചൊവ്വാഴ്ച കടന്നുപോയത്. വെള്ളക്കെട്ടുകള്‍ ഒഴിഞ്ഞു. നഗരപ്രാന്തമായ താംബരം ഉള്‍പ്പെടെ ചില പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം പുന$സ്ഥാപിച്ചുവരുന്നതേ ഉള്ളൂ. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ പൂര്‍ണ തോതില്‍ സജ്ജമായി.
റെയില്‍- റോഡ് ഗതാഗതം പൂര്‍വസ്ഥിതിയിലേക്ക് എത്തുന്നതേയുള്ളൂ. വൈദ്യുതി- സിഗ്നല്‍ തകരാറാണ് റെയില്‍ ഗതാഗതത്തെ ബാധിച്ചത്. ചെന്നൈ നഗരത്തിലൂടെ സര്‍വിസ് നടത്തുന്ന മെട്രോ, പ്രാന്ത പ്രദേശങ്ങളിലേക്കുള്ള സബര്‍ബന്‍ സര്‍വിസുകള്‍ ചൊവ്വാഴ്ച വൈകീട്ടോടെ പുന$സ്ഥാപിച്ചു. ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍ എന്നിവിടങ്ങളില്‍നിന്ന് പുറപ്പെടുന്ന ദീര്‍ഘദൂര സര്‍വിസുകള്‍ വൈകിയാണ് ഓടുന്നത്.
തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എക്സ്പ്രസ് ട്രെയിനുകള്‍ 13 മണിക്കൂറോളം വൈകി ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ചെന്നൈയില്‍ എത്തിയത്. വര്‍ദ കടന്നുപോകുന്ന കര്‍ണാടക, ഗോവ മേഖലകളിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. തുടര്‍ കാറ്റും മഴയും സാധ്യതയുള്ളതിനാല്‍ സൈന്യം ജാഗ്രത പാലിക്കുന്നുണ്ട്.
മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വവും പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മൂന്നു ജില്ലകളിലായി ആറു മന്ത്രിമാരെ ചുമതലപ്പെടുത്തി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ഇന്നുകൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. പുതുച്ചേരി, ആന്ധ്ര സര്‍ക്കാറുകളും മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
മരിച്ചവരുടെയും വീടുകള്‍ നഷ്ടപ്പെട്ടവരുടെയും കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വിലയിരുത്തി. സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍ച്ചക്ക് മന്ത്രിതല സമിതിയെ നിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.