രാജ്യം ഇരുട്ടിലേക്ക്; വിവിധ സംസ്ഥാനങ്ങൾ പവർകട്ട് പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: രാജ്യത്ത് കൽക്കരിക്ഷാമം രൂക്ഷമായി തുടരുന്നതിന് പിന്നാെല വിവിധ സംസ്ഥാനങ്ങളിൽ പവർകട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പവർകട്ട് പ്രഖ്യാപിച്ചത്. ഡൽഹിക്ക് പിന്നാലെ തമിഴ്നാടിലും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
രാജ്യത്തെ വൈദ്യുതനിലയങ്ങളിലേക്കുള്ള കൽക്കരി വിതരണത്തിൽ വൈകാതെ പുരോഗതിയുണ്ടാവുമെന്ന സൂചനയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയതിന് പിന്നാലെയാണ് സംസ്ഥാനങ്ങൾ പവർകട്ട് പ്രഖ്യാപിച്ചത്.
നേരത്തെ കൽക്കരിക്ഷാമം മൂലം രണ്ട് ദിവസം പവർകട്ട് ഏർപ്പെടുത്തുമെന്ന് ഡൽഹി അറിയിച്ചിരുന്നു. പഞ്ചാബിലും ഇപ്പോൾ വൈദ്യുതിമുടക്കം പതിവാണ്. ഡൽഹിയിലെ രണ്ട് വൈദ്യുതിനിലയങ്ങളിൽ ഉൽപാദനത്തിനായി ഗ്യാസ് എത്തിക്കുമെന്ന് ഓയിൽ മിനിസ്റ്ററി അറിയിച്ചു.
ഇതിന് പുറമേ രാജ്യത്തെ ഏറ്റവും വലിയ ൈവദ്യുതി ഉൽപാദകരായ എൻ.ടി.പി.സി കൽക്കരി ഉൽപാദനം വർധിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രധാനമായും മൂന്ന് കാരണങ്ങൾകൊണ്ടാണ് രാജ്യത്ത് കൽക്കരി ക്ഷാമം അനുഭവപ്പെടുന്നതെന്നാണ് കേന്ദ്രസർക്കാറിന്‍റെ വിശദീകരണം. കോവിഡ് പ്രതിസന്ധിയിൽ നിന്നും സമ്പദ്വ്യവസ്ഥ കരകയറുന്നതിനാൽ വൈദ്യുതി ഉപഭോഗം വർധിച്ചത് കൽക്കരിയുടെ ആവശ്യകത കൂട്ടി. രാജ്യത്തെ വൈദ്യുത ഉപഭോഗം പ്രതിദിനം 4 ബില്യൺ യൂണിറ്റായി വർധിച്ചുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
ഇതിന് പുറമേ കൽക്കരി ഖനികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കനത്ത മഴ ഉൽപാദനം വർധിപ്പിക്കുന്നതിന് തടസം സൃഷ്ടിക്കുന്നു. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ഉയർന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.