ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പ്രചാരകരുടെ രണ്ടാം പട്ടികയില്‍ വരുണും ജോഷിയും
text_fieldsന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മുന്‍നിര പ്രചാരകരുടെ രണ്ടാം പട്ടിക ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ചു. ആദ്യപട്ടികയില്‍ ഇടംപിടിക്കാതിരുന്ന വരുണ്‍ ഗാന്ധി, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍ തുടങ്ങിയവര്‍ രണ്ടാം പട്ടികയിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, രാജ്നാഥ് സിങ്, കല്‍രാജ് മിശ്ര, സ്മൃതി ഇറാനി, ഉമഭാരതി, അരുണ്‍ ജെയ്റ്റ്ലി തുടങ്ങി 40 പേരുള്ള പട്ടിക ഫെബ്രുവരി 19നും 23നും നടക്കുന്ന മൂന്ന്, നാല് ഘട്ട വോട്ടെടുപ്പുകളുടെ പ്രചാരണത്തിനാണ്. പുതിയ പട്ടിക സമര്‍പ്പിക്കപ്പെട്ടില്ളെങ്കില്‍ തുടര്‍ന്നുള്ള ഘട്ടങ്ങള്‍ക്കെല്ലാം ഇതേ പട്ടികതന്നെ പരിഗണിക്കും.
ആദ്യ രണ്ടു ഘട്ട തെരഞ്ഞെടുപ്പിന്‍െറ പ്രചാരണത്തിനുള്ളവരില്‍ പ്രമുഖയായിരുന്ന കേന്ദ്രമന്ത്രി മേനക ഗാന്ധി പുതിയ പട്ടികയിലില്ല.
യോഗി ആദിത്യനാഥ്, രാജു ശ്രീവാസ്തവ, ഹേമമാലിനി തുടങ്ങിയവര്‍ പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.