ബി.ജെ.പി തഴയുന്നു; വരുൺ ഗാന്ധി അമർഷത്തിൽ
text_fieldsന്യൂഡൽഹി: ബി.ജെ.പി തഴയുന്നതിൽ കടുത്ത അമർഷവുമായി നടക്കുന്ന വരുൺ ഗാന്ധിയുടെ അടുത്ത നീക്കത്തിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ ലോകം. സംഭവിച്ചാലും ഇല്ലെങ്കിലും, വരുൺ കോൺഗ്രസിൽ ചേർന്നേക്കാമെന്ന ഉൗഹാപോഹം പ്രചരിക്കുന്നു. ബി.െജ.പി വിട്ട്, കുടുംബവൈരം മറന്ന് രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിലേക്ക് ചേക്കേറാൻ വരുണിനോ, സ്വീകരിക്കാൻ നെഹ്റു കുടുംബത്തിനോ സാധിക്കുമോ എന്ന പ്രശ്നം ബാക്കി.
ഇന്ദിര ഗാന്ധിയുടെ ചെറുമക്കളാണ് വരുൺ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ. കുടുംബ വഴക്കുകളുടെ അകമ്പടിയോടെ സഞ്ജയ് ഗാന്ധിയുടെ മകൻ അമ്മ മേനകക്കൊപ്പം എത്തിയത് ബി.ജെ.പി പാളയത്തിൽ. യു.പിയിലെ സുൽത്താൻപുരിൽ നിന്നുള്ള േലാക്സഭാംഗമാണ് വരുൺ. മാതാവ് മേനക ഗാന്ധി കേന്ദ്രത്തിൽ കാബിനറ്റ് മന്ത്രി. യു.പിയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ പറഞ്ഞുകേട്ടതിനൊടുവിലാണ് വരുൺ ഒതുക്കപ്പെട്ടു കഴിയുന്നത്.
യു.പിയിൽ വരുൺ ഗാന്ധിയുടെ വർഗീയ നാവ് പലവട്ടം വിഷം ചീറ്റിയിട്ടുണ്ട്. അത്തരത്തിലൊരാളെ കുടുംബ വഴക്കുകൾ ബാക്കി നിൽക്കേ, കോൺഗ്രസ് മാടി വിളിക്കുക പ്രയാസം. എങ്കിലും ഉൗഹാപോഹങ്ങൾക്ക് കുറവില്ല. മോഹഭംഗങ്ങൾക്കു നടുവിൽ നിൽക്കുന്ന വരുൺ ഗാന്ധിയാകെട്ട, മാനസാന്തരത്തിെൻറ ലക്ഷണങ്ങൾ അടുത്തിടെയായി പുറമെ കാണിക്കുന്നു. റോഹിങ്ക്യ മുസ്ലിംകൾക്ക് സുരക്ഷ പരിശോധനകൾക്കു ശേഷം ഇന്ത്യയിൽ പ്രവേശനം നൽകണമെന്ന് വരുൺ ഇൗയിടെ പറഞ്ഞത് ബി.െജ.പിക്കുള്ളിൽ പ്രതിഷേധമുയർത്തി. ദേശീയ താൽപര്യമുള്ളവർ ഇത്തരം പ്രസ്താവനകൾ നടത്തില്ലെന്നാണ് മന്ത്രി ഹൻസ്രാജ് അഹിർ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.