ബി.ജെ.പിക്ക് പാരയുമായി വരുൺഗാന്ധി; കർഷകരെചൊല്ലി യോഗി ആദിത്യനാഥിന് കത്ത്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗറിൽ കിസാൻ മഹാപഞ്ചായത്ത് അരങ്ങേറിയപ്പോൾ വിവാദ പ്രതികരണവുമായി രംഗത്തെത്തിയ ബി.ജെ.പി നേതാവ് വരുൺ ഗാന്ധി പുതിയ നീക്കവുമായി രംഗത്ത്. കർഷകർക്കുവേണ്ടി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് എഴുതുകയാണ് വരുൺ ചെയ്തിരിക്കുന്നത്. കത്തിെൻറ കോപ്പിയും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. കരിമ്പിെൻറ വില വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി കിസാൻ യോജന തുക ഇരട്ടിയാക്കണമെന്നുമുള്ള ആവശ്യങ്ങളാണ് വരുൺ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്.ഉത്തർപ്രദേശിലെ കരിമ്പ് വിൽപന വില ക്വിൻറലിന് 315 രൂപയിൽ നിന്ന് 400 രൂപയായി ഉയർത്തണമെന്ന് അദ്ദേഹം കത്തിൽ നിർദ്ദേശിച്ചു. ഗോതമ്പ്, നെല്ല് എന്നിവയുടെ എംഎസ്പിക്ക് മുകളിൽ കർഷകർക്ക് ക്വിൻറലിന് 200 രൂപ അധിക ബോണസ് നൽകണമെന്നും കത്തിലുണ്ട്.
കർഷകർ നമ്മുടെ അതേ രക്തവും മാംസവുമാണെന്നായിരുന്നു വരുൺ നേരത്തേ ട്വീറ്റ് ചെയ്തത്. കിസാൻ മഹാ പഞ്ചായത്തിലെ വലിയ ജനക്കൂട്ടം നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുേമ്പാഴാണ് വരുണിെൻറ കളംമാറ്റിച്ചവിട്ടൽ. കേന്ദ്രത്തിെൻറ കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിെൻറ പ്രഭവകേന്ദ്രമായ പടിഞ്ഞാറൻ യുപിയിലാണ് പ്രധാനമായും കരിമ്പ് വളർത്തുന്നത്. ആദിത്യനാഥിന് അയച്ച രണ്ട് പേജുള്ള കത്തിൽ, കർഷകരുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും വരുൺ എടുത്തുപറഞ്ഞിട്ടുണ്ട്. 'മണ്ണിെൻറ മക്കളുടെ പ്രശ്നങ്ങൾ സർക്കാർ കേൾക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്നും അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.
യുപിയിലെ ബിജെപി സർക്കാർ സംസ്ഥാനത്തെ 4.5 ദശലക്ഷം കരിമ്പ് കർഷകർക്ക് 80 ശതമാനത്തിലധികം വരുന്ന കുടിശ്ശിക അനുവദിച്ചതായി അവകാശപ്പെട്ടിരുന്നു. എന്നാൽ ചില കുടിശ്ശികകൾ ഇപ്പോഴും അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വരുൺ ഗാന്ധി അവിടേയും യോഗിയുടെ വ്യാജവാദങ്ങൾ പൊളിച്ചിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ 1,42,650 കോടി രൂപ കർഷകർക്ക് നൽകിയതായും യുപി സർക്കാർ അവകാശപ്പെടുന്നുണ്ട്.
കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് ശക്തിപകരാൻ 'ഉത്തർപ്രദേശ്-ഉത്തരാഖണ്ഡ് മിഷൻ' ആരംഭിക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.