വരുണ്‍ ഗാന്ധി പ്രചാരണത്തിന് എത്താത്തത് തിരക്കു കാരണം
text_fieldsന്യൂഡല്‍ഹി: നിര്‍ണായകമായ യു.പി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും അടക്കം മുതിര്‍ന്ന നേതാക്കളെല്ലാം ദിവസങ്ങളോളം തെരഞ്ഞെടുപ്പ് പ്രചാരണത്തിനത്തെിയിട്ടും സംസ്ഥാനത്തുനിന്നുള്ള എം.പി കൂടിയായ വരുണ്‍ ഗാന്ധി വിട്ടുനിന്നത് തിരക്കു കാരണമെന്ന് അമ്മ മേനക ഗാന്ധി. ഏഴു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ കടുത്ത പ്രചാരണമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം 23 റാലികളില്‍ പങ്കെടുത്തു. കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമെല്ലാം സംസ്ഥാനത്തത്തെി. എന്നാല്‍, സുല്‍ത്താന്‍പുരില്‍നിന്നുള്ള പാര്‍ട്ടി എം.പി കൂടിയായ വരുണ്‍ ഗാന്ധി തിരക്കു കാരണമാണ് എത്താത്തതെന്നാണ് മേനക ഗാന്ധിയുടെ വിശദീകരണം.
രാജ്യവ്യാപകമായി കാമ്പസുകളില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്ന തിരക്കിലായതിനാലാണ് പ്രചാരണത്തിന് വരാതിരുന്നതെന്നും 36 വയസ്സായ മകന്‍െറ എല്ലാ കാര്യങ്ങള്‍ക്കും മറുപടി പറയാന്‍ കഴിയില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിനായി വരുണിനെ യുവതി ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണമുയര്‍ന്നപ്പോള്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറാകാതിരുന്നതിലുള്ള പ്രതിഷേധമാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.