റോഹിങ്ക്യൻ അഭയാർഥി പ്രശ്നം: കേന്ദ്രസർക്കാറിന് എതിരെ വരുൺ ഗാന്ധി
text_fieldsന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥി പ്രശ്നത്തിൽ കേന്ദ്ര സർക്കാറിനെ തള്ളി ബി.ജെ.പി എം.പി വരുൺ ഗാന്ധി. മ്യാന്മറിൽ അക്രമത്തിനിരയായി എത്തിയ റോഹിങ്ക്യൻ മുസ്ലിംകൾക്ക് അഭയം നൽകണമെന്ന് ഹിന്ദി ദിനപത്രമായ ‘നവഭാരത് ടൈംസി’ൽ എഴുതിയ ലേഖനത്തിൽ കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ മകൻകൂടിയായ വരുൺ പറഞ്ഞു. അതേസമയം, ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമാണ് വരുണിെൻറ നിലപാടെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ആഹിർ രംഗത്തെത്തി.
വിദേശ നയത്തിെൻറയും ആഭ്യന്തര രാഷ്ട്രീയത്തിെൻറയും ഇരകളാണ് റോഹിങ്ക്യൻ അഭയാർഥികളെന്ന് വിവിധ അന്താരാഷ്ട്ര ഉറവിടങ്ങളെ ഉദ്ധരിച്ച് വരുൺ ഗാന്ധി വാദിക്കുന്നു. 1951ലെ അന്താരാഷ്ട്ര അഭയാർഥി കൺവെൻഷനിൽ ഒപ്പുവെക്കാത്തതിനാൽ ഇന്ത്യക്ക് അഭയാർഥി സംരക്ഷണം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ബാധ്യതയില്ലെന്ന മോദി സർക്കാറിെൻറ വാദങ്ങളുടെ മുനയൊടിക്കുകയും ചെയ്യുന്നു ലേഖനം. ഇന്ത്യ കൂടി ഭാഗഭാക്കായ സാർക്ക് ടെററിസം പ്രോേട്ടാകോൾ ഉടമ്പടിയിലെ 17ാം വകുപ്പ് പ്രകാരം വിശ്വാസങ്ങളുടെ പേരിൽ പീഡിപ്പിക്കപ്പെടുന്നവരെ രാജ്യം നാടുകടത്താൻ പാടില്ലെന്ന് പറയുന്നുണ്ട്.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരരുമായി ചില റോഹിങ്ക്യൻ അഭയാർഥികൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചത്. അനധികൃത കുടിയേറ്റക്കാരായ നാൽപതിനായിരത്തോളം അഭയാർഥികളെ നാടുകടത്തുമെന്നും അറിയിച്ചിരുന്നു. അതേസമയം, കേന്ദ്ര മന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയായി, ദേശ സുരക്ഷ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഒാരോ അപേക്ഷയും പരിഗണിച്ച് അവരോട് അനുകമ്പ കാട്ടി അഭയം നൽകണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്ന് വരുൺ ട്വീറ്റ് ചെയ്തു. മറ്റു രാജ്യങ്ങളിൽനിന്നുള്ളവർക്ക് അഭയം നൽകുന്നതു സംബന്ധിച്ച് ഇന്ത്യയുടെ നയമാണ് ഉയർത്തിക്കാണിച്ചതെന്നും വരുൺ പറഞ്ഞു. കർഷക പ്രശ്നം, എം.പിമാരുടെ ശമ്പള വർധന വിഷയങ്ങളിലും വരുൺ മാന്ധി വ്യത്യസ്ത നിലപാട് സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.