Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാണെയിൽ ഗുജറാത്തി...

താണെയിൽ ഗുജറാത്തി കടകൾക്കുനേരെ എം.എൻ.എസുകാരുടെ ആക്രമണം

text_fields
bookmark_border
താണെയിൽ ഗുജറാത്തി കടകൾക്കുനേരെ എം.എൻ.എസുകാരുടെ ആക്രമണം
cancel

മുംബൈ: മുംബൈക്കടുത്ത് താണെയിലും വസായിയിലും ഗുജറാത്തികളുടെ കടകള്‍ക്കുനേരെ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ (എം.എൻ.എസ്) ആക്രമണം. മറാത്തിക്കു പകരം കടകൾക്ക്​ ഗുജറാത്തി ഭാഷയിൽ​ ബോർഡുകൾ വെച്ചതാണ്​ എം.എൻ.എസുകാരെ പ്രകോപിപ്പിച്ചത്. 

ഞായറാഴ്ച നടന്ന പാര്‍ട്ടി റാലിയില്‍ എം.എൻ.എസ്​ അധ്യക്ഷൻ രാജ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗുജറാത്തികൾക്കുമെതിരെ സംസാരിച്ചിരുന്നു. താണെയും വസായിയും ഗുജറാത്തായി മാറിയെന്നായിരുന്നു രാജി‍​​െൻറ ഒരു പരാമർശം. ഗുജറാത്തികൾ കൂട്ടമായി താമസിക്കുന്ന സ്​ഥലങ്ങളാണ്​ താണെയും വസായിയും. ഇവ രണ്ടും ഗുജറാത്തിലെയല്ല, മഹാരാഷ്​ട്രയിലെ ജില്ലകളാണെന്നും ഗുജറാത്തിയിലുള്ള ബോർഡുകൾ അനുവദിക്കില്ലെന്നും എം.എൻ.എസ്​ പ്രാദേശിക നേതാവ്​ അവിനാഷ്​ ജാദവ്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mnsMaharashtra Navanirmana SenaGujarati signboard
News Summary - 'Vasai and Thane are in Maharashtra' - MNS workers smash, pull down Gujarati signboards at shops-India News
Next Story