വാർത്തകൾക്ക് വിലക്ക്: രാജസ്ഥാനിെല വിവാദ ഒാർഡിനൻസ് ബിൽ തിരിച്ചയച്ചു
text_fieldsന്യൂഡൽഹി: അഴിമതി അന്വേഷണവും മാധ്യമപ്രവർത്തനവും നിയന്ത്രിക്കാൻ രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടു. മുഖ്യമന്ത്രി വസുന്ധര രാജെ വിളിച്ചുചേർത്ത മന്ത്രിമാരുെടയും ഉന്നത ഉദ്യോഗസ്ഥരുെടയും േയാഗത്തിലാണ് വിവാദ ഒാർഡിനൻസിന് പകരമുള്ള ബിൽ പുനഃപരിശോധിക്കുന്നതിന് സെലക്ട് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്. സെലക്ട് കമ്മിറ്റിയിൽ എല്ലാ പാർട്ടിയിെലയും അംഗങ്ങളെ ഉൾപ്പെടുത്തുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കട്ടാരിയ വ്യക്തമാക്കി.
സെപ്റ്റംബർ ആറിന് ഗവർണർ ഒപ്പുവെച്ച ഒാർഡിനൻസിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തിങ്കളാഴ്ചയാണ് സർക്കാർ ബിൽ സഭയിൽ അവതരിപ്പിച്ചത്. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള സഭയിൽ മൂന്നുദിവസെത്ത ചർച്ചക്കു ശേഷം പാസാക്കാനായിരുന്നു തീരുമാനം. എന്നാൽ, നിയമസഭസമ്മേളനത്തിെൻറ രണ്ടാം ദിവസവും പ്രതിപക്ഷം കടുത്തപ്രതിഷേധം ഉയർത്തി സഭനടപടികൾ സ്തംഭിപ്പിച്ചു. തിങ്കളാഴ്ച രണ്ട് ബി.ജെ.പി എം.എൽ.എമാർ ബില്ലിെനതിരെ സഭയിൽ പരസ്യമായി രംഗത്തുവന്നു.
ജഡ്ജിമാർ, മന്ത്രിമാർ, എം.എൽ.എമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെ അഴിമതി ആരോപണങ്ങളിൽനിന്ന് രക്ഷിക്കുന്ന വിധത്തിലുള്ള ക്രിമിനൽ ചട്ട ഭേദഗതിയും വാർത്ത നൽകുന്നതിൽ മാധ്യമങ്ങൾക്കും സ്വകാര്യഹരജികൾ പരിഗണിക്കുന്നതിൽ കോടതികൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതുമായിരുന്നു ഒാർഡിനൻസ്.
സർക്കാർ അനുമതി നൽകിയാൽ മാത്രമേ ഇവർക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കാൻ സാധിക്കൂ.
അനുമതിയില്ലാതെ വാർത്ത നൽകിയാൽ മാധ്യമപ്രവർത്തകർക്കെതിരെ രണ്ടുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്താം. ഒാർഡിനൻസിെല വ്യവസ്ഥകൾ ചോദ്യംചെയ്ത് പ്രമുഖ അഭിഭാഷകൻ എ.കെ. ജെയ്ൻ തിങ്കളാഴ്ച ഹൈകോടതിയെ സമീപിച്ചിരുന്നു. എഡിറ്റേഴ്സ് ഗിൽഡ് അടക്കം മാധ്യമരംഗത്തെ സംഘടനകളും ഒാർഡിനൻസിനെതിരെ രംഗത്തിറങ്ങുകയും ചെയ്തു. വ്യാപകപ്രതിേഷധത്തിെൻറയും നിയമനടപടിയുടെയും പശ്ചാത്തലത്തിലാണ് സർക്കാർ ബിൽ പുനഃപരിശോധിക്കാൻ തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.