Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏഴ്​ സീറ്റിൽ...

ഏഴ്​ സീറ്റിൽ കോൺഗ്രസിനെ​ നേരിട്ട്​ പിന്തുണക്കാമെന്ന്​ പ്രകാശ്​ അംബേദ്​കർ

text_fields
bookmark_border
Prakash Ambedkar
cancel

മും​ബൈ: മ​ഹാ വി​കാ​സ്​ അ​ഘാ​ഡി (എം.​വി.​എ) സ​ഖ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വീ​ണ്ടും നി​ല​പാ​ട്​ മാ​റ്റി വ​ഞ്ചി​ത്​ ബ​ഹു​ജ​ൻ അ​ഘാ​ഡി (വി.​ബി.​ഐ) അ​ധ്യ​ക്ഷ​ൻ​ പ്ര​കാ​ശ്​ അം​ബേ​ദ്​​ക​ർ. ഉ​ദ്ധ​വ്​ പ​ക്ഷ ശി​വ​സേ​ന, പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി എ​ന്നി​വ​രെ ത​ഴ​ഞ്ഞ്​ ഏ​ഴ്​ സീ​റ്റി​ൽ കോ​ൺ​ഗ്ര​സി​ന്​ നേ​രി​ട്ട്​ പി​ന്തു​ണ ന​ൽ​കാ​മെ​ന്നാ​ണ്​ പു​തി​യ നി​ല​പാ​ട്. ഇ​ത്​ സം​ബ​ന്ധി​ച്ച്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്ക്​ ക​ത്തു​ന​ൽ​കി. ക​ത്ത്​ ‘എ​ക്​​സി’​ൽ പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഉ​ദ്ധ​വ്​ പ​ക്ഷ​വും പ​വാ​ർ പ​ക്ഷ​വും സ​ഖ്യ ച​ർ​ച്ച​ക​ളി​ൽ വി.​ബി.​ഐ​യേ തു​ല്യ​ത​യി​ല്ലാ​ത്ത​വി​ധം അ​വ​ഗ​ണി​ച്ച​താ​യാ​ണ്​ ആ​രോ​പ​ണം. അ​തി​നാ​ൽ സൗ​ഹൃ​ദ​ത്തി​നു പു​റ​മെ ഭാ​വി​യി​ലെ സ​ഖ്യ സാ​ധ്യ​ത​യും മു​ൻ​നി​ർ​ത്തി ഏ​ഴ്​ സീ​റ്റി​ൽ പി​ന്തു​ണ​ക്കാ​മെ​ന്നാ​ണ്​ ക​ത്തി​ലു​ള്ള​ത്. പി​ന്തു​ണ ആ​വ​ശ്യ​മു​ള്ള മ​ണ്ഡ​ല​ങ്ങ​ൾ ഏ​തെ​ന്ന്​ അ​റി​യി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

ബി.​ജെ.​പി, ആ​ർ.​എ​സ്.​എ​സ്​ ഭ​ര​ണ​ത്തെ താ​ഴെ​യി​റ​ക്കു​ക​യാ​ണ്​ മു​ഖ്യ​ല​ക്ഷ്യ​മെ​ന്നും വി.​ബി.​ഐ പ​റ​യു​ന്നു. അ​തേ​സ​മ​യം, ഇ​തേ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ്​ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​കാ​ശ്​ ര​ണ്ടാ​മ​തെ​ത്തി​യ അ​കോ​ല ഉ​ൾ​പ്പെ​ടെ നാ​ല്​ സീ​റ്റു​ക​ൾ വി.​ബി.​എ​ക്ക്​​ ന​ൽ​കാ​ൻ എം.​വി.​എ ത​യാ​റാ​ണ്. എ​ന്നാ​ൽ, പ്ര​കാ​ശ്​ തൃ​പ്​​ത​ന​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraCongressNCPVBAShivasena UBT
News Summary - VBA extends support to Congress, says hope in Uddhav and Sharad paward has lost
Next Story