തൂത്തുക്കുടി സ്റ്റെർലൈറ്റ്: തടസ്സ ഹരജിയുമായി േവദാന്ത ഗ്രൂപ് സുപ്രീംകോടതിയിൽ
text_fieldsചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പുരുക്ക് ഫാക്ടറി ഉടമകളായ വേദാന്ത ഗ്രൂപ് സുപ്രീംകോടതിയിൽ തടസ്സ ഹരജി (കവിയറ്റ്) സമർപ്പിച്ചു. മൂന്നാഴ്ചക്കകം കമ്പനി തുറന് ന് പ്രവർത്തിക്കാമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിെൻറ വിധിക്കെതിരെ ചൊവ്വാഴ്ച തമിഴ് നാട് സർക്കാർ അപ്പീൽ നൽകുന്നത് കണക്കിലെടുത്താണിത്.
തങ്ങളുടെ അഭിപ്രായംകൂടി ആരായാതെ തമിഴ്നാട് സർക്കാറിെൻറ അപ്പീൽ ഹരജിയിൻമേൽ കോടതി ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളരുതെന്നാണ് കമ്പനിയുടെ ആവശ്യം. അതിനിടെ കമ്പനി തുറക്കാൻ അനുമതി നൽകരുതെന്ന് ആവശ്യെപ്പട്ട് തിങ്കളാഴ്ച തൂത്തുക്കുടിയിലെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഒപ്പുശേഖരണം നടത്തി ജില്ല കലക്ടർക്ക് നിവേദനം നൽകി.
സർക്കാർ അപ്പീലിന് പോകുന്നതിനാൽ കമ്പനി ഉടനടി തുറക്കില്ലെന്നും ജനങ്ങൾ പ്രതിഷേധ സമര പരിപാടികളുമായി രംഗത്തിറങ്ങേണ്ടതില്ലെന്നും തൂത്തുക്കുടി ജില്ല കലക്ടർ സന്ദീപ് നന്ദൂരി അഭ്യർഥിച്ചു. തൂത്തുക്കുടിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.