ബി.ജെ.പിയിൽ ചേർന്നത് സാമൂഹിക പ്രവർത്തനത്തിന് -വീരപ്പെൻറ മകൾ
text_fieldsചെന്നൈ: യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി വീരപ്പെൻറ മകൾ വിദ്യ വീരപ്പൻ.
തെൻറ രാഷ്്ട്രീയം സാമൂഹിക പ്രവർത്തനത്തിേൻറതാണ്. ഞാൻ ഏതെങ്കിലും പ്രത്യേക സമുദായത്തിെൻറ ആളല്ല. മാനവികതയിൽ വിശ്വസിക്കുന്നു -വിദ്യ വീരപ്പൻ പ്രതികരിച്ചു.
അച്ഛനെ ഒരുതവണ മാത്രമേ കണ്ടിട്ടുള്ളൂ. സ്കൂൾ അവധിക്കാലത്ത് കർണാടകയിലെ ഗോപിനാഥത്തെ മുത്തച്ഛെൻറ വീട്ടിലെത്തിയപ്പോഴായിരുന്നു അത്. അന്ന് എനിക്ക് ആറോ ഏഴോ വയസ്സേ ഉണ്ടാകൂ. ഞാൻ കളിക്കുേമ്പാൾ അദ്ദേഹം അടുത്തുവന്ന് നന്നായി പഠക്കണമെന്നും ഡോക്ടറായി ജനങ്ങളെ സേവിക്കണമെന്നും ഉപദേശിച്ചു - വിദ്യ കൂട്ടിച്ചേർത്തു.
വീരപ്പെൻറ മൂത്തമകളായ വിദ്യയെ തമിഴ്നാട് യുവമോർച്ച ൈവസ് പ്രസിഡൻറായി കഴിഞ്ഞ ആഴ്ചയാണ് നിയമിച്ചത്. കമ്മിറ്റിയിൽ വിദ്യറാണി ഉൾപ്പെടെ എട്ട് വൈസ് പ്രസിഡൻറുമാരാണുള്ളത്. ബുധനാഴ്ച പുറത്തിറക്കിയ ഭാരവാഹി പട്ടികയിൽ ‘വിദ്യ വീരപ്പൻ’ എന്നാണുള്ളത്. നിയമ ബിരുദദാരിയായാണ് വിദ്യ.
ഫെബ്രുവരിയിൽ കൃഷ്ണഗിരിയിൽ നടന്ന ചടങ്ങിൽ പാർട്ടി ദേശീയ സെക്രട്ടറി മുരളീധരറാവുവിെൻറ സാന്നിധ്യത്തിലാണ് വിദ്യറാണി അംഗത്വമെടുത്തത്. വീരപ്പൻ-മുത്തുലക്ഷ്മി ദമ്പതികൾക്ക് വിദ്യറാണി, വിജയലക്ഷ്മി എന്നീ പെൺമക്കളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.