വീരപ്പന്റെ മകൾ ബി.ജെ.പിയിൽ ചേർന്നു
text_fieldsചെന്നൈ: വനംകൊള്ളക്കാരൻ വീരപ്പന്റെ മൂത്തമകൾ അഡ്വ. വിദ്യാറാണി ബി.ജെ.പിയിൽ ചേർന്നു. ശനിയാഴ്ച കൃഷ്ണഗിരിയി ൽ നടന്ന പൊതുസമ്മേളനത്തിലാണ് തമിഴ്നാടിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ സെക്രട്ടറി മുരളീധരറാവു, മുൻ കേന്ദ്രമ ന്ത്രി പൊൻ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് അംഗത്വം നൽകിയത്.
ജീവിക്കാൻ തെറ്റായ മാർഗം തിരഞ്ഞെടുത്തുവെ ങ്കിലും ജനങ്ങൾക്ക് സേവനം ചെയ്യുകയായിരുന്നു വീരപ്പന്റെ ലക്ഷ്യമെന്നും രാജ്യത്തിനും ജനങ്ങൾക്കുംവേണ്ടി പ്രവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പിയിൽ ചേർന്നതെന്നും വിദ്യാറാണി പറഞ്ഞു.
പഠനത്തിനുശേഷം ആദിവാസി മലയോര മേഖലയിൽ സന്നദ്ധ സേവകയായി പ്രവർത്തിച്ചുവരുകയായിരുന്നു വിദ്യാറാണി. വീരപ്പൻ - മുത്തുലക്ഷ്മി ദമ്പതികൾക്ക് വിദ്യാറാണി, വിജയലക്ഷ്മി എന്നീ രണ്ട് പെൺമക്കളാണുള്ളത്. ചെന്നൈ സ്വദേശി മറിയ ദീപകിനെയാണ് വിദ്യാറാണി വിവാഹം കഴിച്ചത്. ഇതിനെ എതിർത്ത് മുത്തുലക്ഷ്മി മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ അവരുടെ ആഗ്രഹപ്രകാരം ജീവിക്കാമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
എം.എ ബിരുദധാരിയായ വിജയലക്ഷ്മി തിരുമാവളവെൻറ വിടുതലൈ ശിറുതൈകൾ കക്ഷിയിൽ ചേർന്നതായി റിപ്പോർട്ടുണ്ടായിരുന്നു. സേലം മേച്ചേരിയിൽ മാതാവ് മുത്തുലക്ഷ്മിയോടൊപ്പമാണ് വിജയലക്ഷ്മി താമസിക്കുന്നത്. ‘മലൈവാഴ് മക്കൾ ഇയക്കം’ എന്ന സംഘടന രൂപവത്കരിച്ച മുത്തുലക്ഷ്മി, വീരപ്പെൻറ പേരിൽ ട്രസ്റ്റും രൂപവത്കരിച്ചിരുന്നു. 2004ലാണ് വീരപ്പനെയും കൂട്ടാളികളെയും പ്രത്യേക ദൗത്യസംഘം വെടിവെച്ചുകൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.