20 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ പൊളിച്ചടുക്കും
text_fieldsന്യൂഡൽഹി: 20 വർഷത്തിലേറെ പഴക്കമുള്ള വാണിജ്യവാഹനങ്ങൾ നിരത്തിൽനിന്ന് പിൻവലിച്ച് പൊളിച്ചുനീക്കാൻ അനുശാസിക്കുന്ന നിയമം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്ക്. 2020 ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് നടപ്പാക്കാൻ മന്ത്രാലയ ഉന്നതതല യോഗം തത്ത്വത്തിൽ അനുമതി നൽകിയ ‘വാഹന സ്ക്രാപ് നയ’മാണ് ഒരു മാസത്തിനകം മന്ത്രിസഭയുടെ അനുമതി പൂർത്തിയാക്കി നിയമമാകാൻ ഒരുങ്ങുന്നത്.
പഴഞ്ചൻ വാഹനങ്ങൾ ഒഴിവാക്കുന്നവർക്ക് നികുതി, നിരക്കിളവുകൾ നൽകി പുതിയവ സ്വന്തമാക്കാൻ കൂടി സഹായിക്കുന്നതാകും പുതിയ നിയമം. മന്ത്രിസഭ അംഗീകാരം നൽകുന്ന മുറക്ക് ജി.എസ്.ടി കൗൺസിലിന് സമർപ്പിച്ച് ഇളവുകൾ ഉറപ്പാക്കും. പുതിയ വാണിജ്യ വാഹനത്തിന് 28 ശതമാനം നികുതിയുള്ളിടത്ത്, പഴയതിനുപകരം വാങ്ങുന്നവർക്ക് 18 ശതമാനമായി കുറക്കാൻ നിർദേശിക്കും. അന്തിമ ധാരണയായില്ലെങ്കിലും പുതിയ വാഹനത്തിന് 15-20 ശതമാനം വരെ ഇളവ് ലഭിക്കാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
പുതിയ നിയമം നടപ്പിലായാൽ 10,000 കോടിയുടെ അധിക വാർഷിക വരുമാനം രാജ്യത്തിനുണ്ടാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു. പുതിയ വാഹനങ്ങളുടെ വിപണി 22 ശതമാനം ഉയരും. 4.5 ലക്ഷം കോടി മൂല്യമുള്ള വാഹനവിപണി വൈകാതെ 20 ലക്ഷം കോടിയിലേക്ക് കുതിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
ലോകത്തെ ഏറ്റവും വലിയ ആക്രി വിപണിയായി ഇന്ത്യയെ ഉയർത്താനും പദ്ധതിയുണ്ട്. ഇതിെൻറ ഭാഗമായി കണ്ട്ല പോലുള്ള തുറമുഖങ്ങളോട് ചേർന്ന് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പൊളിക്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കും.
പഴഞ്ചൻ വാഹനങ്ങളിൽനിന്ന് ലഭിക്കുന്ന ഉരുക്ക്, അലൂമിനിയം, ചെമ്പ്, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കൾ പുനരുൽപാദിപ്പിച്ച് പുതിയ വാഹനങ്ങളിൽ ഉപയോഗപ്പെടുത്തും.
2.8 കോടി പഴഞ്ചൻ വാഹനങ്ങൾ നിരത്തിൽനിന്ന് പിൻവയാണ് ഒടുവിൽ നിയമമാകുന്നത്. 15 വർഷം പഴക്കമുള്ളവ പൊളിക്കാനായിരുന്നു നേരത്തെ പദ്ധതിയെങ്കിലും കടുത്ത സമ്മർദങ്ങൾക്ക് വഴങ്ങി 20 വർഷമായി ഉയർത്തുകയായിരുന്നു.
സെക്രട്ടറിതല സമിതിയുടെ നിർദേശം പരിഗണിച്ച് സംസ്ഥാലിക്കാൻ ലക്ഷ്യമിട്ട് 2016ൽ കേന്ദ്ര സർക്കാർ ആദ്യമായി അവതരിപ്പിച്ച പദ്ധതിനങ്ങളുടെ പങ്കാളിത്തംകൂടി ഉറപ്പാക്കിയാണ് ഒടുവിൽ നിയമം അവതരിപ്പിക്കുന്നത്.
പഴഞ്ചൻ വാണിജ്യ വാഹനങ്ങളാണ് രാജ്യത്ത് പരിസ്ഥിതി മലിനമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നത്. വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണത്തിെൻറ 65 ശതമാനവും ഇവയിലൂടെയാണ്. നിയമം നടപ്പാകുന്നതോടെ രാജ്യത്ത് പരിസ്ഥിതി മലിനീകരണത്തിെൻറ തോത് കുറക്കാനാവും.
രാജ്യത്തെ ആഗോള ആക്രി ആസ്ഥാനമായി മാറ്റുന്നതിെൻറ ഭാഗമായി തുറമുഖങ്ങളിലെ ആഴം 18 മീറ്റർ എന്നത് 22 ആയി ഉയർത്തുമെന്നും ഇതുവഴി രണ്ടുലക്ഷം ടൺവരെ ഭാരമുള്ള കപ്പലുകൾ അടുപ്പിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.