Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുകേഷ്​ അംബാനിയുടെ വീടിനടുത്ത്​ ഉപേക്ഷിച്ച വാഹനത്തിൽ സ്​ഫോടക വസ്​തുക്കൾ
cancel
Homechevron_rightNewschevron_rightIndiachevron_rightമുകേഷ്​ അംബാനിയുടെ...

മുകേഷ്​ അംബാനിയുടെ വീടിനടുത്ത്​ ഉപേക്ഷിച്ച വാഹനത്തിൽ സ്​ഫോടക വസ്​തുക്കൾ

text_fields
bookmark_border

മുംബൈ: റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനിയുടെ വീടിനടുത്ത്​ സ്​ഫോടക വസ്​തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തി. വ്യാഴാഴ്​ച വൈകീട്ടാണ്​ മലബാർ ഹില്ലിലെ മുകേഷി‍െൻറ ആൻറിലിയ കെട്ടിടത്തിനടുത്ത്​ കർമിചാൽ റോഡിൽ വ്യാജ നമ്പറുള്ള സ്​കോർപിയൊ കണ്ടെത്തിയത്​. വിവരമറിഞ്ഞയുടൻ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരും ബോംബ്​​ സ്​ക്വാഡും സ്​ഥലത്തെത്തി.

വാഹനത്തിൽ നിന്ന്​ 20ഒാളം ജലാറ്റിൻ സ്​റ്റിക്കുകൾ കണ്ടെത്തിയതായി മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്​മുഖ്​ പറഞ്ഞു. സ്​ഫോടനത്തിനായി തയാറാക്കിയ നിലയിലായിരുന്നില്ല ജലാറ്റിൻ സ്​റ്റിക്കുകളെന്ന്​ പൊലീസ്​ പറഞ്ഞു. വാഹനത്തി‍െൻറ നമ്പർ വ്യാജമാണ്​. വാഹനം ബുധനാഴ്​ച അർധരാത്രിക്ക്​ ശേഷം കൊണ്ടുനിർത്തിയതാണെന്ന്​ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExplosivesMukesh Ambani
News Summary - Vehicle With Explosives Found Near Mukesh Ambani's House In Mumbai
Next Story