നാഗർഹോള കടുവസങ്കേതം വഴി പോകുന്ന വാഹനങ്ങൾക്ക് പ്രവേശന ഫീസ്
text_fieldsബംഗളൂരു: നാഗർഹോള ദേശീയ കടുവസങ്കേതത്തിന്റെ പരിധിയിലൂടെ കടന്നുപോകുന്ന അന്തർസംസ്ഥാന വാഹനങ്ങൾക്ക് കർണാടക പ്രവേശന ഫീസ് ഈടാക്കിത്തുടങ്ങി. കർണാടക വനംവന്യജീവി വകുപ്പിന്‍റേതാണ് പുതിയ തീരുമാനം.
ഇതുപ്രകാരം കുടക് -മൈസൂർ അതിർത്തിയായ ആനചൗക്കൂർ ചെക്ക്പോസ്റ്റിലും വയനാട്-മൈസൂർ അതിർത്തിയായ ബാവലി ചെക്ക്പോസ്റ്റിലും ഫെബ്രുവരി ഒന്നുമുതൽ പ്രവേശനഫീസ് ഈടാക്കിത്തുടങ്ങി. ചെറുവാഹനങ്ങൾക്ക് 20 രൂപയും ലോറി, ബസ് എന്നിവക്ക് 50 രൂപയുമാണ് ഫീസ് ഈടാക്കുന്നത്. പാർക്കിങിന് ചെറിയ വാഹനങ്ങൾക്ക് 50 രൂപയും വലിയ വാഹനങ്ങൾക്ക് 100 രൂപയും ഈടാക്കും.
റോഡുമായി ബന്ധപ്പെട്ട വികസനത്തിനും പ്രദേശത്തെ ശുചിത്വം നിലനിർത്തുന്നതിനുമായാണ് പുതുതായി പ്രവേശന ഫീസ് ഈടാക്കുന്നതെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.