വിദേശ രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ഓടിക്കാൻ അനുമതി നൽകുന്നു
text_fieldsന്യൂഡൽഹി: വിദേശ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതിനും ഓടിക്കുന്നതിനുമുള്ള നിയമാനുസൃത അനുമതിക്കായി കരട് വിജ്ഞാപനം പുറപ്പെടുവിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം.
അന്തര്‍-രാജ്യ പൊതു ഗതാഗത ഇതര വാഹന ചട്ടങ്ങള്‍ക്ക് കീഴില്‍ വരുന്ന വാഹനങ്ങളില്‍, രാജ്യത്ത് താമസിക്കുന്ന കാലയളവില്‍ സാധുവായ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് കരുതണം. സാധുവായ ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ അന്തര്‍ദേശീയ ഡ്രൈവിങ് പെര്‍മിറ്റ് (ഏതാണോ ബാധകം അത്), ഇന്‍ഷുറന്‍സ് പോളിസി, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളും ഉണ്ടായിരിക്കണം.
മുകളില്‍ സൂചിപ്പിച്ച രേഖകള്‍ ഇംഗ്ലീഷ് ഇതര ഭാഷയിലാണെങ്കില്‍, അവ നല്കുന്ന അധികാരികളുടെ അംഗീകാരമുള്ള ഇംഗ്ലീഷ് വിവര്‍ത്തനം അസ്സൽ രേഖകള്‍ക്കൊപ്പം സൂക്ഷിക്കണം. വിദേശ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ വാഹനങ്ങളില്‍ പ്രാദേശിക യാത്രക്കാരെയും ഉൽപന്നങ്ങളെയും കൊണ്ടുപോകാന്‍ ഇന്ത്യക്കകത്ത് അനുവദിക്കില്ല. ഇന്ത്യയില്‍ അല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ വാഹനങ്ങള്‍, 1988ലെ മോട്ടോര്‍ വെഹിക്കിള്‍ നിയമം സെക്ഷന്‍ 118 പ്രകാരമുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും കരട് വിജ്ഞാപനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.