ജനപ്രതിനിധികൾക്ക് പെരുമാറ്റച്ചട്ടം വേണം –ഉപരാഷ്ട്രപതി
text_fieldsന്യൂഡൽഹി: ജനാധിപത്യ സ്ഥാപനങ്ങളിലും രാഷ്ട്രീയ പ്രക്രിയകളിലും ജനങ്ങൾക്ക് വിശ്വാസമുണ്ടാകാൻ എം.പിമാർക്കും എം.എൽ.എമാർക്കും പെരുമാറ്റച്ചട്ടം ആവശ്യമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇതിനായി ഒരു ദേശീയനയം രൂപവത്കരിക്കണമെന്നും രാഷ്ട്രീയ കക്ഷികള്‍ സമവായമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപരാഷ്ട്രപതിയായുള്ള ഒരുവർഷത്തെ അനുഭവം വിവരിച്ചുള്ള തെൻറ പുസ്തക പ്രകശാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പു സംബന്ധിച്ച പരാതികളില്‍ സമയപരിധിക്കുള്ളില്‍ തീര്‍പ്പുണ്ടാക്കണം. ഇതിനായി ആവശ്യമെങ്കില്‍ ഹൈകോടതികളിലും സുപ്രീംകോടതിയിലും ബെഞ്ചുകള്‍ രൂപവത്കരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.