ഇംപീച്ച്മെൻറ്: തീരുമാനം തിടുക്കത്തിലായിരുന്നില്ല-വെങ്കയ്യനായിഡു
text_fieldsന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇംപീച്ച്മെൻറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിൽ തിടുക്കത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യനായിഡു. ഇംപീച്ച്മെൻറിൽ തിടുക്കത്തിലായിരുന്നില്ല തീരുമാനം. ഗൗരവമായി ചർച്ചകൾ നടത്തിയതിന് ശേഷമായിരുന്നു നടപടിയെന്നും അഭിഭാഷകരുമായി നടത്തിയ കൂടികാഴ്ചയിൽ വെങ്കയ്യനായിഡു പറഞ്ഞു.
ഇംപീച്ച്മെൻറിൽ രാജ്യസഭ അധ്യക്ഷനെന്ന നിലയിൽ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തത്. തെൻറ കടമ കൃത്യമായ നിർവഹിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യസഭയിലെ അംഗങ്ങൾക്ക് അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ അവസരമുണ്ടെന്നും വെങ്കയ്യനായിഡു വ്യക്തമാക്കി.
ഇംപീച്ച്മെൻറ് സംബന്ധിച്ച് രാജ്യസഭ അധ്യക്ഷെൻറ തീരുമാനം തിടുക്കത്തിലായതായി കോൺഗ്രസ് നേതാവ് കപിൽ സിബൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വെങ്കയ്യ നായിഡുവിെൻറ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.