പളനിസാമി സർക്കാറിെന മറിച്ചിടാൻ ശ്രമിക്കില്ലെന്ന് മന്ത്രി വെങ്കയ്യ നായിഡു
text_fieldsചെന്നൈ: തമിഴ്നാട്ടിൽ എടപ്പാടി കെ. പളനിസാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ സർക്കാറിെന മറിച്ചിടാൻ ശ്രമിക്കില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനു ശേഷം തമിഴ്നാട്ടിലെ സർക്കാറിെന താഴെയിറക്കാൻ കേന്ദ്ര സർക്കാർ തന്ത്രങ്ങൾ മെനയുന്നുവെന്ന അഭ്യൂഹങ്ങളെ അദ്ദേഹം നിഷേധിച്ചു. സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രത്തിന് അനുമതി നൽകുന്ന 356ാം വകുപ്പ് ഒരുതരത്തിലും ദുരുപയോഗം ചെയ്യില്ല.
തമിഴ്നാട്ടിൽ ആര് ഭരിക്കണമെന്നും മുഖ്യമന്ത്രിയാകണമെന്നും തീരുമാനിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളാണെന്ന് മന്ത്രി പറഞ്ഞു. വിശ്വാസവോട്ടു നേടി അധികാരത്തിലെത്തിയ അണ്ണാ ഡി.എം.കെ അമ്മാ പക്ഷത്തുനിന്ന് ഒരു വിഭാഗം എം.എൽ.എമാർ ടി.വി. ദിനകരനൊപ്പം പോയതോടെ പളനിസാമി സർക്കാറിെൻറ ഭൂരിപക്ഷം പ്രതിസന്ധിയിലാണ്. ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ േവാട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം നേരിടുന്നവരിൽ മുഖ്യമന്ത്രിയും ഉൾപ്പെട്ടതോടെ മന്ത്രിസഭ പിരിച്ചുവിടണമെന്ന് പ്രതിപക്ഷമായ ഡി.എം.കെ, കോൺഗ്രസ്, മുസ്ലിം ലീഗ് സഖ്യം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി വെങ്കയ്യ നായിഡു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.