കോൺഗ്രസ് പ്രകടനം നിരാശാജനകം, സ്റ്റാലിനും മമതക്കും അഭിനന്ദനം; പ്രവർത്തക സമിതി ഉടനെന്ന് സോണിയ
text_fieldsന്യൂഡൽഹി: അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിെൻറ പ്രകടനം അങ്ങേയറ്റം നിരാശാജനകെമന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇത്തരമൊരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫലം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി ഉടൻ ചേരുമെന്നും കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗത്തിൽ സോണിയ പറഞ്ഞു. അങ്ങേയറ്റം വിനയത്തോടെ തിരിച്ചടിയിൽ നിന്ന് നമ്മൾ പാഠം പഠിക്കണം. നിർഭാഗ്യവശാൽ എല്ലാ സംസ്ഥാനങ്ങളിലും നമ്മുടെ പ്രകടനം അങ്ങേയറ്റം നിരാശാജനകമായിരുന്നു.
മമതാ ബാനർജിയെയും എം.കെ. സ്റ്റാലിനെയും സോണിയ അഭിനന്ദിച്ചു. ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയ ബംഗാളിൽ കോൺഗ്രസ് ഒരു സീറ്റിലേക്ക് പരിമിതപ്പെട്ട് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി. ബി.ജെ.പിയുടെ 77 സീറ്റുകൾക്കെതിരെ 213 സീറ്റുകൾ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് നേടി. അസമിൽ 2016 നിന്ന് നില മെച്ചപ്പെടുത്തിയെങ്കിലും 75 സീറ്റുകളിലൂടെ ഭരണത്തുടർച്ച നേടിയ ബി.ജെ.പിക്ക് മുന്നിൽ കോൺഗ്രസ് നയിച്ച മുന്നണിക്ക് 50സീറ്റേ നേടാനായുള്ളൂ.
കേരളത്തിലും പുതുച്ചേരിയിലും കനത്ത പരാജയമേറ്റുവാങ്ങിയ പാർട്ടിക്ക് ഡി.എം.കെക്കൊപ്പം മുന്നണിയായി മത്സരിച്ച തമിഴ്നാട്ടിൽ മാത്രമാണ് ആശ്വാസകരമായ പ്രകടനം കാഴ്ചെവച്ചത്. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിെൻറ മോശം പ്രകടനത്തിനെതിരെ 23 മുതിർന്ന നേതാക്കൾ പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരുന്നു. എന്നാൽ അതിനു ശേഷം വിമതരെ ഒതുക്കുകയാണ് ഹൈകമാൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.