'ദാരുണം, ഈ ദുരന്തത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്രത്തിന്'; കർഷക ആത്മഹത്യക്കെതിരെ പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമത്തിനെതിരെ ഡൽഹിയിലെ അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിനിടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സംഭവം ദാരുണമാണെന്നും കേന്ദ്രസർക്കാറാണ് ദുരന്തത്തിന്‍റെ ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. കിസാൻ ഏക്ത മോർച്ചയുടെ ട്വിറ്റർ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു പ്രതികരണം.
'വളരെ ദാരുണം. ഈ ക്രൂരമായ സർക്കാർ കർഷകരെയും കാർഷിക മേഖലയെയും സുഹൃത്തുക്കളായ അംബാനിക്കും അദാനിക്കും കൈമാറാൻ ആഗ്രഹിക്കുന്നു. കൂടാതെ കർഷകരെ ഖാലിസ്ഥാനികളെന്നും വിളിക്കുന്നു. ഈ ദുരന്തത്തിന്‍റെ പൂർണ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്' -പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.
ശനിയാഴ്ചയാണ് ഉത്തർപ്രദേശിലെ ബിലാസ്പൂരിൽനിന്നുള്ള 75കാരൻ കർഷക പ്രക്ഷോഭത്തിനിടെ ആത്മഹത്യ ചെയ്യുന്നത്. കശ്മീർ സിങ് ലാദിയെന്ന കർഷകനെയാണ് കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. കേന്ദ്രസർക്കാറുമായി നടത്തുന്ന ചർച്ചകൾ പരാജയപ്പെടുന്നത് ഇയാളിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു.
മരണത്തിന് ഉത്തരവാദി കേന്ദ്രസർക്കാറെന്ന കുറിപ്പും ലാദിയുടെ സമീപത്ത് നിന്നും കെണ്ടത്തുകയും ചെയ്തു. കഴിഞ്ഞ നാളുകളിൽ കടുത്ത തണുപ്പിലും ഞങ്ങൾ സമരം ചെയ്യുകയാണ്. പക്ഷേ ഞങ്ങെള കേൾക്കാൻ കേന്ദ്രം തയാറാകുന്നില്ല. എന്‍റെ മരണം ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് ലാദിയുടെ കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.