Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുതിർന്ന സൈനികനോട്​...

മുതിർന്ന സൈനികനോട്​ ഇന്ത്യക്കാരനാണെന്ന്​ തെളിയിക്കാൻ ആവശ്യപ്പെട്ട്​ ഫോറിനേഴ്​സ്​ ട്രൈബ്യൂണൽ

text_fields
bookmark_border
AZMAL
cancel

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിൽ 30 വർഷം സേവനം അനുഷ്​ടിച്ച മുതിർന്ന സൈനികനോട്​ ഇന്ത്യക്കാരനാണെന്ന്​ തെളിയിക്കാൻ ആവശ്യപ്പെട്ട്​ വിദേശികൾക്കായുള്ള ട്രൈബ്യുണൽ. 

അസം സ്വദേശിയായ മുഹമ്മദ്​ അസ്​മൽ ഹോഖിനാണ്​ ഫോറിനേഴ്​സ്​ ​ൈ​ട്രബ്യൂണലി​​െൻറ നോട്ടീസ്​ ലഭിച്ചിരിക്കുന്നത്​. 30 വർഷ​ത്തെ സൈനിക സേവനത്തിനു ശേഷം ജൂനിയർ കമാൻഡൻറ്​​ ഒാഫീസറായി വിരമിച്ച അസ്​മലിനെ സംശയിക്കേണ്ട സമ്മതിദായക​​െൻറ വിഭാഗത്തിലാണ്​ ട്രൈബ്യൂണൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. അതിനാൽ ഇന്ത്യൻ പൗരനാണെന്ന്​ തെളിയിക്കുന്നതിനുള്ള രേഖകൾ ട്രൈബ്യൂണൽ മുമ്പാ​െക സമർപ്പിക്ക​ണമെന്ന്​ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്​. 

ഒക്​ടോബർ 13ന്​ പ്രാദേശിക ട്രൈബ്യുണലിന്​ മുമ്പാകെ ഹാജരാകണം.  1971 ൽ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക്​ കടന്നയാളാണ്​ അസ്​മൽ എന്നാണ്​ നോട്ടീസിൽ ആരോപിക്കുന്നത്​. 

എന്നാൽ 30 വർഷം സൈനിക സേവനം നടത്തിയയാളാണ്​ താനെന്ന്​ അസ്​മൽ പറഞ്ഞു. വി​​േദശിയാണെന്ന്​ സംശയിക്കുന്നതായി കാണിച്ച്​ 2012ലും തനിക്ക്​ നോട്ടീസ്​ ലഭിച്ചിരുന്നു. അന്ന്​ എല്ലാ രേഖകളും ട്രൈബ്യൂണൽ മുമ്പാ​െക സമർപ്പിക്കുകയും കോടതി ത​െന്ന ഇന്ത്യൻ പൗരനാണെന്ന്  പ്രഖ്യാപിക്കുകയും ചെയ്​തതാണ്​. വീണ്ടും എന്തിനാണ്​ ഇങ്ങനെ അപമാനിക്കുന്നതെന്ന്​ അസ്​മൽ ​േചാദിച്ചു. ഒരു യഥാർഥ ഇന്ത്യൻ പൗരനെ ഇത്തരത്തിൽ ഉപദ്രവിക്കരുതെന്ന്​ പ്രധാനമന്ത്രിയോടും രാഷ്​ട്രപതിയോടും അപേക്ഷിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assammalayalam newsArmy ManForeigner’s Tribunal
News Summary - Veteran Army man Asked to Prove He is Indian - India News
Next Story