സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു
text_fieldsകൊൽക്കത്ത: മുതിർന്ന സി.പി.ഐ നേതാവും പാർലമെൻറ് അംഗവുമായിരുന്ന ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. 83 വയസ്സായി രുന്നു. ഭാര്യയും മകളുമടങ്ങുന്നതാണ് കുടുംബം. ശ്വാസകോശാർബുദ ബാധിതനായി ഏറെനാൾ ചികിത്സയിലായിരുെന്നന്ന് പശ് ചിമബംഗാൾ സി.പി.ഐ സെക്രട്ടറി സ്വപൻ ബാനർജി പറഞ്ഞു. കൊൽക്കത്തയിലെ വസതിയിൽ രാവിലെ ആറിനായിരുന്നു അന്ത്യം. അനാരോഗ് യത്തെ തുടർന്ന് പാർട്ടി പദവികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു ദാസ് ഗുപ്ത. എങ്കിലും സി.പി.ഐയുടെ ദേശീയ പ്രവർത്തക സമിതി അംഗമായി തുടർന്നു.
ഇന്ത്യയിലെ ഇടതു രാഷ്ട്രീയത്തിെൻറ കരുത്തുറ്റ മുഖങ്ങളിലൊന്നായിരുന്നു. മികച്ച പാർലമെേൻററിയനെന്നനിലയിലും ശ്രദ്ധിക്കപ്പെട്ടു. എ.ഐ.ടി.യു.സിയുടെ സമുന്നത നേതാക്കളിലൊരാളായി ദാസ്ഗുപ്ത നിലകൊണ്ടു. ഉജ്ജ്വല പ്രസംഗപാടവം കാഴ്ചവെച്ച രാഷ്ട്രീയ വ്യക്തിത്വമായിരുന്നു.
1985ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കെപ്പട്ടു. 2004, 2009 കാലയളവിൽ പശ്ചിമബംഗാളിലെ പാൻസ്കുര, ഗാതൽ എന്നീ മണ്ഡലങ്ങളിൽനിന്ന് ലോക്സഭയിലേക്കും തെരെഞ്ഞടുക്കപ്പെട്ടു. 1965ൽ ‘ഡിഫൻസ് ഓഫ് ഇന്ത്യ റൂൾ’ അനുസരിച്ച് ദാസ്ഗുപ്തയെ ജയിലിലടച്ചിരുന്നു. പശ്ചിമബംഗാളിലെ കോൺഗ്രസ് ഭരണത്തിൽ നിരവധി തവണ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്.
ദാസ് ഗുപ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു. തെൻറ ആദർശം വ്യക്തമായി പറയുന്നതിൽ അദ്ദേഹത്തിനുള്ള പ്രതിബദ്ധത മോദി എടുത്തുപറഞ്ഞു. പാർലമെൻറിലെ ശക്തമായ ശബ്ദമായിരുെന്നന്നും അദ്ദേഹത്തിെൻറ ഇടപെടലുകൾ രാഷ്ട്രീയ മണ്ഡലത്തിലുടനീളം ഉള്ളവർ ശ്രദ്ധിച്ചിരുെന്നന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ദാസ് ഗുപ്തയുടെ വിയോഗത്തിൽ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.