അന്തിമ പട്ടികയിലും സനാഉല്ല പുറത്ത്
text_fieldsന്യൂഡൽഹി: ‘വിദേശി’യെന്ന് മുദ്രകുത്തി കരുതൽ തടവറയിലേക്ക് അയച്ച, ഇന്ത്യൻ സൈന്യത്ത ിലെ വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് സനാഉല്ലക്ക് അസം പൗരത്വ അന്തിമ പട്ടികയ ിലും ഇടമില്ല. ശനിയാഴ്ച പുറത്തുവിട്ട പട്ടികയിൽനിന്നാണ് ജൂനിയർ കമീഷൻഡ് ഓഫിസ റായി കരസേനയിൽ സേവനമനുഷ്ഠിച്ച സനാഉല്ലയെയും മക്കളെയും പുറത്തുനിർത്തിയത്.
ക ാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത, രാഷ്ട്രപതിയുടെ മെഡൽ വാങ്ങിയ സൈനിക ഓഫിസറെയാണ് കഴി ഞ്ഞ വർഷം ട്രൈബ്യൂണൽ ‘വിദേശി’യെന്ന് മുദ്രകുത്തി വിദേശപൗരന്മാർക്കുള്ള തടവറയിലേക്കയച്ചത്. ഇത് വിവാദമായതോടെ, വിദേശ ട്രൈബ്യൂണലിെൻറ വിധി ഗുവാഹതി ഹൈകോടതി പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
സനാഉല്ലയുടെ ഹർജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതുക്കിയ പട്ടികയിൽനിന്നും അദ്ദേഹത്തെയും മക്കളെയും ഒഴിവാക്കിയിരിക്കുന്നത്. അവസാനനിമിഷം തെൻറ പേര് പട്ടികയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ‘‘കഴിഞ്ഞ ആഴ്ച കയാഗാവിലെ സേവ കേന്ദ്രത്തിലേക്ക് വിളിപ്പിച്ചിരുന്നു. വിദേശിയായി പ്രഖ്യാപിച്ച രേഖയും എെൻറ ജാമ്യ ഉത്തരവും സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അതിനാൽ അവസാനനിമിഷം വരെ പട്ടികയിൽ പേരുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. എെൻറ പേരിനൊപ്പം മക്കളായ ഷഹ്നാസ് അക്തർ, ഹിൽമിന അക്തർ, സയ്യിദ് അക്തർ എന്നിവരുടെ പേരും പട്ടികയിലില്ല. ഇനി ഹൈകോടതി വിധിക്കായി കാത്തിരിക്കും’’ -സനാഉല്ല പറഞ്ഞു.
1987ലായിരുന്നു ജൂനിയർ കമീഷൻഡ് ഓഫിസർ സനാഉല്ല ഇന്ത്യൻ കരസേനയിൽ ചേർന്നത്. അസം സർക്കാറിെൻറ ഉദ്യോഗസ്ഥനായ ചന്ദ്രമാൽ ദാസാണ്, സനാഉല്ല ‘വിദേശി’ തന്നെയാണെന്ന് കാണിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഇതേത്തുടർന്ന് 2008ൽ ‘പൗരത്വം’ തെളിയിക്കണമെന്ന് കാട്ടി സനാഉല്ലക്ക് നോട്ടീസ് നൽകി. പൗരത്വ റജിസ്റ്റർ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച 2018ൽ സനാഉല്ല ട്രൈബ്യൂണലിനെ സമീപിച്ചു. എന്നാൽ, 2018 േമയ് 23ന് അദ്ദേഹം വിദേശിയാണെന്ന് കാട്ടി ട്രൈബ്യൂണൽ ഗോൽപാറയിലെ വിദേശ പൗരന്മാർക്കുള്ള തടങ്കൽ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു.
കേസ് പരിഗണിച്ച ഗുവാഹതി ഹൈകോടതി പൗരത്വമില്ലെന്ന് വിധിച്ച ട്രൈബ്യൂണൽ വിധി റദ്ദാക്കിയില്ല. പകരം കേസിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. 52 കാരനായ മുഹമ്മദ് സനാഉല്ല പ്രതീക്ഷ കൈവിട്ടിട്ടില്ല. ‘‘എെൻറ കേസ് ഇപ്പോഴും ൈഹകോടതിയുടെ പരിഗണനയിലാണ്. ഇനിയും പ്രതീക്ഷയുണ്ട്’’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.