'സേനയിലെ മുസ്ലിംകളെക്കുറിച്ച് നുണപ്രചരിപ്പിക്കുന്നു'; റിട്ടയേഡ് ജവാൻമാർ പ്രധാനമന്ത്രിക്ക് കത്തെഴുതി
text_fieldsന്യൂഡൽഹി: സേനയിലെ മുസ്ലിംകളെക്കുറിച്ച് നുണപ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് 120ഓളം റിട്ടയേഡ് ജവാൻമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും കത്തെഴുതി. ദേശീയ മാധ്യമമായ എൻ.ഡി.ടി.വിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
1965ൽ പാകിസ്താനെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ആർമിയിലെ മുസ്ലിം റെജിമെൻറിനെ (സേനയിലെ പ്രത്യക വിഭാഗം) പിരിച്ചുവിട്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി വിദ്വേഷ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് കത്തെഴുതിയത്. ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ് എന്നിവയിലെ മുൻഓഫീസർമാർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
ഇന്ത്യൻ ആർമിയിൽ ഒരു കാലത്തും മുസ്ലിംകൾക്ക് പ്രത്യേകമായി റെജിമെൻറ് ഉണ്ടായിട്ടില്ല. ഇത്തരം നുണപ്രചാരണങ്ങൾ രാജ്യത്തിെൻറ ഐക്യത്തെയും സുരക്ഷയെയും തകർക്കും. ഹവീൽദാർ അബ്ദുൽ സമദ്, മേജർ അബ്ദുൽ റഫി ഖാൻ ഉൾപ്പെടെയുള്ള ജവാൻമാർ പാക്കിസ്താനെതിരായ യുദ്ധത്തിൽ വീരോചിതം പോരാടിയാവരാെണന്നും കത്തിലൂടെ ജവാൻമാർ ചൂണ്ടിക്കാട്ടി.
ഇത്തരം നുണകൾ തുടർച്ചായി പ്രചരിപ്പിക്കുന്നത് രാജ്യത്ത് മുസ്ലിം വിരുദ്ധ വികാരം വളർത്തുന്നതാണെന്നും മുസ്ലിം ജവാൻമാരുടെയും വിരമിച്ച ജവാൻമാരുടെയും അന്തസ് ചോദ്യം ചെയ്യുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാച്ചിട്ടുണ്ട്. മുൻ നേവി ചീഫ് അഡ്മിറൽ എൽ.രാംദാസ് അടക്കമുള്ളവർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.