ഭൂമി അഴിമതിയില്‍ രാമക്ഷേത്ര ട്രസ്റ്റിന് പിന്തുണയുമായി വി.എച്ച്.പി
text_fieldsന്യൂഡല്‍ഹി: രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പിന് ആരോപണ വിധേയരായ രാമക്ഷേത്ര ട്രസ്റ്റിന് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്. തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി.എച്ച്.പി വ്യക്തമാക്കി.
രാമ ക്ഷേത്ര നിര്‍മ്മാണം സുതാര്യമായാണ്. അതിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഈ തെറ്റായ പ്രചരണം സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ്. പാര്‍ട്ടികള്‍ ഇക്കാര്യം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണ്. ഇത് വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും വിശ്വ ഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ക്ഷേത്ര ട്രസ്റ്റിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇത്തരം നുണകള്‍ പറഞ്ഞ് തെറ്റിദ്ധാരണ പരത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച രാമ ക്ഷേത്ര ട്രസ്റ്റാണ് തട്ടിപ്പിന് പിന്നിലെന്ന് വിവിധ പാര്‍ട്ടികള്‍ ആരോപിക്കുന്നു. മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍നിന്ന് 1.208 ഹെക്ടര്‍ ഭൂമി രണ്ടു കോടി രൂപക്ക് വാങ്ങിയ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ മിനിറ്റുകള്‍ക്കകം രാമജന്മ ഭൂമി തീര്‍ഥ ട്രസ്റ്റിന് വില്‍ക്കുന്നത് 18.5 കോടിക്കാണ്. സംഭത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് ആശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.