ലൗ ജിഹാദിനും പശു കശാപ്പിനുമെതിരായി വി.എച്ച്.പിയുടെ ത്രിശൂൽ സേന
text_fieldsഗാന്ധിനഗർ: ലൗ ജിഹാദിനെയും പശുക്കളെ കശാപ്പ് ചെയ്യുന്നതിനെയും ചെറുക്കാൻ ത്രിശൂൽ സേനക്ക് രൂപം നൽകി വിശ്വ ഹിന്ദു പരിഷത്ത്. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ചടങ്ങിലാണ് 75 ഒാളം യുവാക്കൾക്ക് ത്രിശൂലം നൽകി പുതിയ സേനയെ വി.എച്ച്.പി പ്രഖ്യാപിച്ചത്.
ഹിന്ദു സംസ്കാരത്തെ സംരക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധമാകണമെന്ന് ചടങ്ങിൽ സംസാരിച്ച വി.എച്ച്.പി നേതാവ് സാധ്വി സരസ്വതി പറഞ്ഞു. ഗോമാതാവിനെയോ ഭാരത മാതവിനെയോ എതിർക്കുന്നവരോ അധിക്ഷേപിക്കുന്നവരോ ഹിന്ദുക്കളുടെ സഹോദരനോ ബന്ധുവോ മിത്രമോ അല്ല. അവരെ ശത്രുവായാണ് പരിഗണിക്കേണ്ടതെന്നും സാധ്വി പറഞ്ഞു.
മുസ്ലിംകൾ അവർക്കുവേണ്ടി രാഷ്ട്രം വേണമെന്ന് പറയുന്നതിലേക്ക് ഇനി അധികദൂരമില്ല. സാമം, ദാനം, ദണ്ഡം,ഭേദം എന്ന ഭാരതത്തിെൻറ തത്വം അവർ മനസിലാക്കേണ്ടിയിരിക്കുന്നു. ‘ഘർ വാപസി’ നടക്കാനുള്ള സമയമെത്തി. അതല്ലെങ്കിൽ മുസ്ലിം രാജ്യങ്ങളിലെ ന്യൂനപക്ഷ ഹിന്ദുക്കളുടെ ഗതിയാവും നമ്മുക്കുണ്ടാവുക. ഹിന്ദു സഹോദരൻമാർ ചിന്തിച്ച് പ്രവർത്തിക്കേണ്ട കാലമെത്തി. നമ്മുടെ ഹഹോദരിമാരെ ലൗ ജിഹാദിൽ നിന്നും സംരക്ഷിക്കുന്നതിന് ആയുധമെടുത്തേ പറ്റൂ. കാരണം ഹിന്ദു സംസ്കാരത്തിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥാനം നൽകുന്നുണ്ടെന്നും ത്രിശൂൽ സേനാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അവർ പറഞ്ഞു.
വി.എച്ച്.പിക്ക് സ്വാധീനമുള്ള എല്ലാമേഖലയിലും ത്രിശൂൽ സേന രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സംഘടന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.