Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅക്ബർ സിംഹത്തെ സീത...

അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതിന് തുല്യം; ഹരജിയുമായി വി.എച്ച്.പി കോടതിയിൽ

text_fields
bookmark_border
Lion
cancel

കൊൽക്കത്ത: അക്ബർ സിംഹത്തെ സീത എന്ന പെൺ സിംഹത്തോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേലിക്കുന്നതിന് തുല്യമാണെന്ന വിചിത്ര ആരോപണവുമായി ഹൈകോടതിയിൽ ഹരജിയുമായി തീവ്രഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്

സിലിഗുരിയിലെ സഫാരി പാർക്കിൽ സിംഹജോഡികലെ ഒരുമിച്ച് താമസിപ്പിക്കാൻ പശ്ചിമബം​ഗാൾ‌ വനം വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് ഹരജി. കൊൽക്കത്ത ഹൈകോടതിയിലാണ് വി.എച്ച്.പി ബം​ഗാൾ ഘടകം ഹരജി സമർപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ വനം വകുപ്പാണ് ഇവർക്ക് പേരിട്ടതെന്നും മുസ്ലിം നാമധാരിയായ അക്ബറിനെ സീതയോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുമെന്നും ഹരജിക്കാർ പറയുന്നു.

ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിലെത്തിയ ഹരജി ഈ മാസം 20ന് വിശദമായി പരിഗണിക്കുന്നതിന് മാറ്റിയിരിക്കുകയാണ്. അതേസമയം ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നും എത്തിച്ച സിംഹജോഡികളാണിതെന്നും പേരുകൾ അവയ്ക്ക് നേരത്തെ നൽകിയിരുന്നതാണെന്നും പാർക്ക് അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 13നാണ് ഇവരെ സിലി​ഗുരി പാർക്കിലെത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LionVishwa Hindu ParishadHindutva Politics
News Summary - VHP in court against Lion Akbar with lioness sita
Next Story