മതവികാരം വ്രണപ്പെടുത്തുന്നത്; കേരള ടൂറിസത്തിൻെറ ബീഫ് ട്വീറ്റിനെതിരെ വി.എച്ച്.പി
text_fieldsന്യൂഡൽഹി: കേരള ടൂറിസം ഔദ്യോഗിക ട്വിറ്റർ പേജിൽ ബീഫിൻെറ ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധവുമായി വി .എച്ച്.പി. ടൂറിസത്തെ പ്രമോട്ട് ചെയ്യാനാണോ ബീഫിന് പ്രചാരമുണ്ടാക്കാനാണോ കേരള ടൂറിസത്തിൻെറ ട്വിറ്റർ പേജെ ന്ന് വി.എച്ച്.പി നേതാവ് വിനോദ് ബൻസാൽ ചോദിച്ചു.
Hurts religious sentiments of cow worshippers: VHP on Kerala Tourism's beef tweet
— विनोद बंसल (@vinod_bansal) January 16, 2020
Why the #Leftists repeatedly tease Hindus?https://t.co/bbmBSVgihQ
ട്വീറ്റ് പശുവിനെ ആരാധിക്കുന്നവരുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ. ശങ്കരാചാര്യരുടെ നാട്ടിൽ നിന്നാണോ ഇത്തരമൊരു ട്വീറ്റ് വന്നതെന്നും അദ്ദേഹം ചോദിച്ചു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും വിനോദ് ബൻസാൽ ടാഗ് ചെയ്തിട്ടുണ്ട്. കേരള ടൂറിസത്തെ ഉപദേശിക്കണമെന്ന് ഇരുവരോടും ട്വീറ്റിൽ ആവശ്യപ്പെടുന്നുണ്ട്.
ബീഫ് ഉലത്തിയതിനെ കുറിച്ചായിരുന്നു ചിത്രസഹിതം കേരള ടൂറിസം വകുപ്പ് ട്വീറ്റ് ചെയ്തതത്. സുഗന്ധവ്യഞ്ജനങ്ങളുടെ നാട്ടിൽ നിന്നുമുള്ള ഡിഷ് എന്ന പേരിലായിരുന്നു ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.