സ്വഭാവഹത്യ നടത്തുമെന്ന് ഭീഷണിപ്പെടുത്തി വൈദികനിൽ നിന്ന് 25 ലക്ഷം ആവശ്യപ്പെട്ടു; വി.എച്ച്.പി നേതാവ് അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ അരിയല്ലൂരിൽ സ്വഭാവഹത്യ നടത്തുമെന്ന് ഭീഷണിപ്പെടുത്തി വൈദികനിൽ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ വിശ്വഹിന്ദു പരിഷത്ത് അരിയല്ലൂർ ജില്ലാ സെക്രട്ടറി മുത്തുവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുംഭകോണം രൂപതയിലെ അരിയല്ലൂര്‍ ലൂര്‍ദ് മാതാ ഇടവക വികാരി ഫാ. ഡൊമിനിക് സാവിയോയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ വികാരി സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ചുവെന്ന് ആരോപണമുന്നയിക്കുമെന്നും സമൂഹത്തിൽ വ്യക്തിഹത്യ നടത്തുമെന്നുമായിരുന്നു ഭീഷണിയെന്ന് ഫദർ പരാതിയിൽ ഉന്നയിക്കുന്നു.
കേസിൽ പ്രതിക്കെതിരെ ഗുണ്ടാ ആക്ട് ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ആറു മുാസം മുമ്പ് വിനോദ് എന്നയാൾ തന്നെ സമീപിച്ച് അയാളും മുത്തുവേലും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡിങ്ങ് കേൾപ്പിച്ചു. അതിൽ തഞ്ചാവൂരിലുണ്ടായ വിദ്യാർഥിയുടെ ആത്മഹത്യ തിരിച്ചു വിട്ട് ഡൊമിനിക് സാവിയോ വിദ്യാർഥികളെ പീഡിപ്പിക്കുന്നവെന്ന് വരുത്തിത്തീർക്കുമെന്ന് ഭീഷണിപ്പെടുത്തിയാതായി പരാതിയിൽ ഫാദർ വ്യക്തമാക്കുന്നു.
രൂപതയുടെ മൂന്നു സ്‌കൂളുകളുടെ നടത്തിപ്പിന്റെ ചുമതല വഹിക്കുന്നയാളാണ് ഫാ. ഡൊമിനിക് സാവിയോ. സ്‌കൂള്‍ കുട്ടികളുടെ പേരില്‍ നിരവധി വ്യാജപരാതികള്‍ മുത്തുവേല്‍ നേരത്തെയും കൊടുത്തിരുന്നു. തഞ്ചാവൂരിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒരു വിദ്യാഥിനിയുടെ ആത്മഹത്യ മുത്തുവേലാണ് വിവാദമാക്കിയത്.
ഹോസ്റ്റല്‍ വാര്‍ഡന്‍ മതംമാറ്റത്തിനു നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് താന്‍ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചതെന്ന് വിദ്യാര്‍ഥിനി ആശുപത്രിക്കിടക്കയില്‍ വച്ചു പറയുന്ന വീഡിയോ മുത്തുവേല്‍ പുറത്തു വിട്ടിരുന്നു. എന്നാൽ മജിസ്ട്രേറ്റിനു നൽകിയ മരണ മൊഴിയിൽ കുട്ടി ഇക്കാര്യം പറഞ്ഞില്ല. മാത്രമല്ല, മതംമാറ്റം സംബന്ധിച്ച പരാമർശമില്ലാത്ത വിഡിയോയും മുത്തുവേലിന്റെ ഫോണിൽ നിന്ന് പുറത്തായിരുന്നു. ഇതോടെ കേസ് വ്യാജമാണെന്ന് വ്യക്തമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.