മോദി സർക്കാറിനെതിരെ ആഞ്ഞടിച്ച് പ്രവീണ് തൊഗാഡിയ
text_fieldsന്യൂഡൽഹി: ഹിന്ദുത്വ, വികസന വഷിയങ്ങളിൽ നൽകിയ വാഗ്ദാനങ്ങളൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിച്ചില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ ഭായ് തൊഗാഡിയ. വാഗ്ദാനങ്ങൾ പൂർത്തികരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തും ന്യൂഡൽഹി വി.എച്.പി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ തൊഗാഡിയ മാധ്യമപ്രവർത്തകർക്ക് നൽകി.
തെരഞ്ഞെടുപ്പ് ജയിക്കുകയെന്നത് ശതമാനങ്ങളും വോട്ടർപട്ടികയും ഇ.വി.എമ്മും വെച്ചുള്ള കളിയാണെന്ന് തൊഗാഡിയ പറഞ്ഞു. എന്നാൽ വാഗ്ദാനങ്ങൾ പാലിക്കുകയെന്നതാണ് പ്രജാതൽപരനായ ഭരണാധികാരി ചെയ്യേണ്ടത്. അധികാരത്തിന് മേൽ കിട്ടുന്ന അധികാരത്തിന് വശപ്പെടരുതെന്നും ഇതൊരു ആലസ്യമാണെന്നും രാഷ്ട്ര നിർമാണമല്ലെന്നും തൊഗാഡിയ ൂണ്ടിക്കാട്ടി. കഴിഞ്ഞ 12 വർഷമായി മോദിയുമായി കാണുകയും സംസാരിക്കുകയും ചെയ്തിട്ടില്ലെന്ന് തൊഗാഡിയ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിർമാണമടക്കം ഹിന്ദു സമൂഹത്തിന് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് തെൻറ ‘മൂത്ത സേഹാദരനെ’ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്. പാർലമെൻറിലെ നിയമ നിർമാണത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഹിന്ദുത്വത്തിെൻറയും വികസനത്തിെൻറയും പേരിൽ നടത്തിയ വാഗ്ദാനങ്ങെളാന്നും മോദി പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.