നിരോധനാജ്ഞ ലംഘിച്ച് അയോധ്യയിൽ വി.എച്ച്.പി റോഡ്ഷോ
text_fieldsഅയോധ്യ: രാമക്ഷ്രേതം നിർമിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച സംഘ്പരിവാറിെൻറ ധരംസഭ നടക്കാനിരിക്കെ സംഘർഷസാധ്യത നിലനിൽക്കുന്ന അയോധ്യയിലും ഫൈസാബാദിലും നിരോധനാജ്ഞ ലംഘിച്ച് വി.എച്ച്.പിയുടെ റോഡ് ഷോ.
വ്യാഴാഴ്ച നടത്തിയ റോഡ് ഷോയിൽ പെങ്കടുത്ത ബജ്റംഗ്ദൾ പ്രവർത്തകർ രാമേക്ഷത്രം നിർമിക്കുമെന്ന് മുദ്രാവാക്യം മുഴക്കി. രാമജന്മ ഭൂമിയിൽ യുദ്ധത്തിനാണ് പോകുന്നതെന്ന് വി.എച്ച്.പി നേതാവ് ബോലേന്ദ്ര സിങ് പറഞ്ഞു. രണ്ടു നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും തർക്കസ്ഥലത്ത് തൽസ്ഥിതി നിലനിർത്തണമെന്നുമാണ് തങ്ങൾക്ക് ലഭിച്ച നിർദേശമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശത്ത് കൂടുതൽ പൊലീസിനെ നിയോഗിക്കും. ദർശനത്തിന് എത്തുന്നവരെ മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് ഫൈസാബാദ് ഡിവിഷനൽ കമീഷണർ മനോജ് മിശ്ര പറഞ്ഞു. അതേസമയം, ബാബരി മസ്ജിദ് തകർത്ത സമയത്ത് നടന്നതുപോലുള്ള കലാപം ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് അയോധ്യയിലെ വ്യാപാരികൾ. അതുകൊണ്ടുതന്നെ സംഘ്പരിവാറിെൻറ സമ്മേളനം ബഹിഷ്കരിക്കാനാണ് ഇവരുടെ തീരുമാനം.
ഞായറാഴ്ച വി.എച്ച്.പി നടത്തുന്ന ധരംസഭയെ എതിർക്കുമെന്നും ശിവസേന പ്രസിഡൻറ് ഉദ്ധവ് താക്കറെയെ കരിെങ്കാടി കാണിക്കുമെന്നും ഫൈസാബാദിലെ സംയുക്ത് വ്യാപാർ മണ്ഡൽ പ്രസിഡൻറ് ജനാർദന പാണ്ഡെ പറഞ്ഞു. ഫൈസാബാദിലെയും അയോധ്യയിലെയും സമാധാന അന്തരീക്ഷം തകർക്കാനാണ് ഇവരുടെ ശ്രമം. കുഴപ്പമുണ്ടാകുമോ എന്ന് ഭയന്ന് ഹിന്ദുക്കളും മുസ്ലിംകളും ഭക്ഷണസാധനങ്ങൾ ശേഖരിച്ച് വെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.എച്ച്.പിയുടെ റോഡ്ഷോ മുസ്ലിം ഭൂരിപക്ഷ മേഖലയായ ഫൈസാബാദിൽ പൊലീസിെൻറ കനത്ത സുരക്ഷയിലാണ് കടന്നുപോയത്. പ്രശ്നമുണ്ടാകുമോ എന്ന് ഭയന്ന് ചില മുസ്ലിംകൾ പ്രദേശം വിട്ടതായി അയോധ്യയിലെ കൗൺസിലർ ഹാജി അസദ് പറഞ്ഞു. ഇരട്ട നഗരങ്ങളായ അയോധ്യയുടെയും ഫൈസാബാദിെൻറയും പേര് ഇൗയിടെ യു.പി സർക്കാർ അയോധ്യ എന്നാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.