രാമേക്ഷത്ര നിർമാണത്തിനായി എത്തിച്ച കല്ലിൽ കൊത്തുപണി നിർത്തിവെെച്ചന്ന് വി.എച്ച്.പി
text_fieldsഅയോധ്യ: അയോധ്യ കേസിൽ സുപ്രീംകോടതി വിധിവരാനിരിക്കെ, രാമേക്ഷത്ര നിർമാണത്തിനായ ി എത്തിച്ച കല്ലിലുള്ള കൊത്തുപണി ജോലികൾ നിർത്തിവെച്ചതായി വിശ്വഹിന്ദു പരിഷത്ത് (വി .എച്ച്.പി). അയോധ്യയിൽ ഈ ജോലിയിൽ ഏർപ്പെട്ടവർ വീട്ടിലേക്ക് മടങ്ങിയതായി വി.എച്ച്.പി വക്താവ് ശരദ് ശർമ പറഞ്ഞു. സംഘടനയുടെ മറ്റ് പരിപാടികളും റദ്ദാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
1990ലാണ് അയോധ്യയിലെ രാം മന്ദിർ നിർമാൺ കാര്യശാലയിൽ കൊത്തുപണി തുടങ്ങിയത്. രാമേക്ഷത്രത്തിെൻറ ഒന്നാംനില നിർമിക്കാനുള്ള 1.25 ലക്ഷം ചതുരശ്ര അടി കല്ലുകളിൽ കൊത്തുപണി പൂർത്തിയായെന്നാണ് വി.എച്ച്.പിയുടെ അവകാശവാദം.
1992ൽ ബാബരി മസ്ജിദ് തകർക്കുകയും ആർ.എസ്.എസിനെയും വി.എച്ച്.പിയെയും നിരോധിക്കുകയും ചെയ്തപ്പോഴും ഈ ജോലി മുടങ്ങിയിരുന്നില്ലെന്ന് സരയുകുഞ്ച് സീത-രാം േക്ഷത്രത്തിലെ മഹന്ത് യുഗാൽ കിഷോർ ശരൺ ശാസ്ത്രി പറഞ്ഞു. അതേസമയം, വിധിവരുന്നതിന് മുന്നോടിയായി അയോധ്യയിൽ സുരക്ഷ ശക്തമാക്കി. ഡിസംബർ 28വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.