Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 10:48 AM IST Updated On
date_range 12 May 2022 10:48 AM ISTവിശ്വഹിന്ദു പരിഷത്ത് യോഗം ഹരിദ്വാറിൽ; വിവാദ വിഷയങ്ങൾ ചർച്ചയാക്കാൻ തീരുമാനം
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: അടുത്ത വർഷത്തെ അജണ്ടകൾ തീരുമാനിക്കാനും നിലവിലെ വിഷയങ്ങൾ ചർച്ച ചെയ്യാനും വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) ഹരിദ്വാറിൽ യോഗം ചേരും. ജൂൺ 12,13 തീയതികളിൽ നടക്കുന്ന യോഗത്തിൽ ഉച്ചഭാഷിണി വിവാദം, ഹനുമാൻ ചാലിസ, ഏകീകൃത സിവിൽ കോഡ് എന്നിവ ചർച്ചയാക്കാനാണ് തീരുമാനം. 300 സന്യാസിമാരും വി.എച്ച്.പി നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെയും കൃഷ്ണ ജന്മഭൂമിയുടെയും കാര്യത്തിൽ സുപ്രധാനമായ തീരുമാനങ്ങൾ യോഗത്തിലുണ്ടാവുമെന്നാണ് സൂചന. ജനസംഖ്യ നിയന്ത്രണം, ഏകീകൃത സിവിൽ കോഡ് വിഷയങ്ങളിലുള്ള അടുത്ത ഘട്ട പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story