ഗോവധത്തിനെതിരെ ദേശീയതലത്തിൽ നിയമം വേണമെന്ന് വി.എച്ച്.പി
text_fieldsജാംഷഡ്പൂർ: ഗോവധം നിരോധിച്ച് ദേശീയതലത്തിൽ നിയമം വേണമെന്ന് വിശ്വഹിന്ദു പരിഷത്. അത്തരമൊരു നിയമനിർമാണത്തിൽ സർക്കാർ പരാജയപ്പെട്ടതാണ് ഗോരക്ഷാവാദികളുടെ പ്രവർത്തനം ഉൾപ്പെടെ മോശം സംഭവങ്ങളിലേക്ക് വഴിതെളിക്കുന്നതെന്നും വി.എച്ച്.പി അധ്യക്ഷൻ പ്രവീൺ തൊഗാഡിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗോരക്ഷാവാദികളുടെ പ്രവർത്തനമുൾെപ്പടെ മോശം സംഭവങ്ങൾ രാജ്യത്തെങ്ങും നടക്കുന്നുണ്ട്. ഗോഹത്യ തടയാൻ സർക്കാറിന് കഴിയാത്തതാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നത്. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ ഇൗയടുത്ത് നടത്തിയ സന്ദർശനത്തിൽ അയൽരാജ്യത്തേക്ക് പശുക്കളെ കടത്തുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മയക്കത്തിലായിരുന്ന ബംഗാളിലെ ഹിന്ദു ജനതയെ ഉണർത്താൻ മുഖ്യമന്ത്രി മമത ബാനർജിയുടെ നയം സഹായിച്ചെന്ന് തൊഗാഡിയ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.