Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉപരാഷ്ട്രപതി തെക്കേ...

ഉപരാഷ്ട്രപതി തെക്കേ അമേരിക്കൻ രാജ്യങ്ങളിലേക്ക്

text_fields
bookmark_border
ഉപരാഷ്ട്രപതി തെക്കേ അമേരിക്കൻ രാജ്യങ്ങളിലേക്ക്
cancel

ന്യൂഡൽഹി: അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു തെക്കേ അമേരിക്കൻ രാജ്യങ്ങളിലേക്ക്. ഗ്വാട്ടിമാല, പെറു, പനാമ എന്നീ രാജ്യങ്ങളിലാണ് മെയ് ആറു മുതൽ ഉപരാഷ്ട്രപതി സന്ദർശനം നടത്തുക. ഉപരാഷ്ട്രപതിയായ ശേഷം വെങ്കയ്യ നായിഡു നടത്തുന്ന ആദ്യ വിദേശ യാത്രയാണിത്. 

വ്യാപാരം, വാണിജ്യം, നിക്ഷേപം, ഐ.ടി, പരമ്പരാഗത വൈദ്യം, ബഹിരാകാശം, പ്രതിരോധം, സംസ്കാരം  അടക്കമുള്ള വിഷയങ്ങളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നത്. കേന്ദ്ര ഗോത്രകാര്യ മന്ത്രി ജസ് വന്ത് സിങ് സുമൻബാഹി ഭാഭർ, എം.പിമാർ, മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഉപരാഷ്ട്രപതിയെ അനുഗമിക്കും. 

2014 ജൂലൈയിൽ ബ്രസീലും 2016ൽ മെക്സികോയും സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റ് തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice presidentmalayalam newsM. Venkaiah NaiduSouth American visit
News Summary - Vice President M. Venkaiah Naidu to visit South American Countries -India News
Next Story