ബി.ജെ.പിയുടെ ജയം മോദിക്കുള്ള അംഗീകാരം– അമിത് ഷാ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അംഗീകാരമാണ് മൂന്നു സംസ്ഥാനങ്ങളിലെയും ജയമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. വിജയത്തിനായി പ്രവർത്തിച്ച മൂന്നു സംസ്ഥാനങ്ങളിലെയും പ്രവർത്തകരെ അനുമോദിക്കുന്നതായും അമിത് ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തിെൻറ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ വികസനമുണ്ടെങ്കിലും കിഴക്കിലേക്ക് യാതൊരു തരത്തിലുള്ള വികസനവുമില്ലെന്ന് 2014 ൽ നരേന്ദ്രമോദി പറഞ്ഞിരുന്നു. അന്നു മുതൽ അദ്ദേഹം ‘ആക്റ്റ് ഇൗസ്റ്റ് പോളിസി’ തുടങ്ങിയിരുന്നു. ത്രിപുരയിലെ വിജയം മോദിയുടെ നയങ്ങളുടെ വിജയമാണെന്നും അമിത് ഷാ പറഞ്ഞു.
വിജയത്തിൽ നിന്ന് വിജയങ്ങളിലേക്കുള്ള യാത്ര പോസ്റ്റീവായ അടയാളമാണ്. കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം 2019 ലെ തെരഞ്ഞെടുപ്പ് നേരിടാൻ കൂടുതൽ ആത്മവിശ്വാസം പകരുന്നുണ്ട്. ത്രിപുരയിൽ ബി.ജെ.പിക്ക് സർക്കാർ രൂപീകരക്കാനുള്ള ഭൂരിപക്ഷമുണ്ട്. എന്നാൽ മന്ത്രിസഭയിൽ സഖ്യകക്ഷികളെയും ഉൾപ്പെടുത്തുമെന്നും ഷാ പറഞ്ഞു.
ത്രിപുരയിലെ വൻവിജയത്തോടെ തങ്ങൾ കർണാടകയിലേക്ക് നീങ്ങുകയാണ്. കർണാടകയിൽ ബി.ജെ.പി വിജയിക്കും. ഇപ്പോഴുണ്ടായ ജയം കേരളത്തിലെയും ബംഗാളിലെയും അണികൾക്ക് പ്രചോദനമാകും. ഒഡീഷ, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിൽ കൂടി ബി.ജെ.പിക്ക് നേടാനായാൽ അത് പാർട്ടിയുടെ സുവർണകാലഘട്ടമാകുമെന്നും അമിത് ഷാ പറഞ്ഞു.
കോൺഗ്രസിെൻറ തോൽവിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അദ്ദേഹം പരിഹസിച്ചു. ഇറ്റലിയിൽ തെരഞ്ഞെടുപ്പാണെന്ന് പറഞ്ഞ് തനിക്കൊരു വാട്സ് ആപ്പ് സന്ദേശം വന്നിരുന്നുവെന്ന് ഷാ കളിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.