ഹരിയാനയിലെ വനിത ബി.ജെ.പി നേതാവ് ഉദ്യോഗസ്ഥനെ ചെരുപ്പൂരിയടിക്കുന്ന വീഡിയോ വൈറൽ -Video
text_fieldsഛണ്ഡിഗഡ്: ഹരിയാനയിലെ ബി.ജെ.പി നേതാവും ടിക്േടാക് താരവുമായ സൊനാലി ഫൊഗാട്ട് ഒരു സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരിയടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
ഹരിയാനയിലെ ഹിസാർ ജില്ലയിലെ ബൽസമണ്ട് മാർക്കറ്റിലായിരുന്നു സംഭവം. ബൽസമണ്ട് മാർക്കറ്റ് കമ്മിറ്റി സെക്രട്ടറി സുൽത്താൻ സിങിനെ സൊനാലി ചെരുപ്പൂരിയടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ, എന്ന് റെക്കോർഡ് ചെയ്ത വിഡിയോ ആണിതെന്ന് വ്യക്തമല്ല.
കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാലയാണ് ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ‘സർക്കാർ ജോലി ചെയ്യുന്നത് ഒരു കുറ്റകൃത്യമാണോ?’ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹിസാറിലെ ആദംപുരിൽ മാർക്കറ്റ് കമ്മിറ്റി സെക്രട്ടറിയെ ബി.ജെ.പി വനിത നേതാവ് മൃഗങ്ങളെ തല്ലുംപോലെ മർദിക്കുന്നെന്നും ഇതിൽ മനോഹർ ലാൽ ഖട്ടർ സർക്കാർ സൊനാലിക്കെതിരെ എന്ത് നടപടിയെടുക്കുമെന്നും രൺദീപ് ചോദിക്കുന്നു.
2019ലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ആദംപുർ മണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് തോറ്റയാളാണ് സൊനാലി. ടിക്ടോക് താരമായിരുന്ന സൊനാലിയുടെ താരപ്പകിട്ട് ഗുണമാകുമെന്ന് ബി.ജെ.പി കരുതിയിരുന്നെങ്കിലും കോണ്‍ഗ്രസിലെ കുല്‍ദീപ് ബിഷ്‌ണോയിയോട് 30,000ഓളം വോട്ടുകൾക്ക് തോൽക്കുകയായിരുന്നു.
തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സൊനാലി സുൽത്താൻ സിങിനെ അടിക്കുന്നതാണ് വിഡിയോയിലുള്ളത്. ‘നിങ്ങളെ പോലുള്ളവരുടെ ചീത്ത കേൾക്കാനാണോ ഞാൻ ഇവിടെ പ്രവർത്തിക്കുന്നത്? എനിക്കെന്താ അന്തസ്സായ ജീവിതം നയിക്കാൻ അർഹതയില്ലേ? നിനക്ക് ജീവിക്കാൻ അർഹതയില്ല’ എന്നൊക്കെ ആക്രോശിക്കുന്നതും കേൾക്കാം.
സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് സൊനാലിയെ തടഞ്ഞില്ലെന്നും ആരോപണമുണ്ട്. സുൽത്താൻ തന്നോട് മോശമായി പെരുമാറിയെന്ന് പിന്നീട് അവർ പൊലീസിനോട് പറഞ്ഞു. അതേസമയം, സുൽത്താൻ സിങ് മാർക്കറ്റിെൻറ സുഗമമായ നടത്തിപ്പിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ചോദ്യം ചെയ്യാനാണ് സൊനാലി എത്തിയതെന്ന് കർഷകർ പറയുന്നു.
എന്നാൽ, അവിടെ ഷെഡ് നിർമിക്കുന്നതടക്കം സൊനാലി ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം താൻ സമ്മതിച്ചതായാണ് സുൽത്താൻ സിങ് പൊലീസിനോട് പറഞ്ഞത്.
खट्टर सरकार के नेताओं के घटिया कारनामे!
— Randeep Singh Surjewala (@rssurjewala) June 5, 2020
मार्किट कमेटी सचिव को जानवरों की तरह पीट रही हैं आदमपुर, हिसार की भाजपा नेत्री।
क्या सरकारी नौकरी करना अब अपराध है?
क्या खट्टर साहेब कार्यवाही करेंगे?
क्या मीडिया अब भी चुप रहेगा? pic.twitter.com/2K1aHbFo5l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.