ചേട്ടനും അനുജനും തമ്മിൽ സ്വത്ത് തർക്കം; വെടിവെപ്പ് -VIDEO
text_fieldsഫരീദാബാദ്: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരങ്ങൾ തമ്മിലുള്ള സംഘർഷം വെടിവെപ്പിൽ കലാശിച്ചു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. വല്ലഭഗഢിലെ സാഗർപൂർ ഗ്രാമത്തിൽ വയലിൽവെച്ചാണ് ഇരുവരും ഏറ്റുമുട്ടിയത്. ഭാഗ്യത്തിന് ആർക്കും വെടിയേറ്റിട്ടില്ല.
സത്‌ഭീർ, രംഭീർ എന്നീ സഹോദരങ്ങൾ തമ്മിൽ സ്വത്തിനെ ചൊല്ലി നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിനിടെ, ഭാര്യാസഹോദരനെയും കൂട്ടി സത്‌ഭീർ വയൽ അളക്കാനെത്തി. അളവ് പുരോഗമിക്കുന്നതിനിടെ സ്ഥലത്തെത്തിയ രംഭീറുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. തർക്കം മൂർച്ഛിച്ച് രംഭീർ ആകാശത്തേക്ക് വെടിവെച്ചു. കൂട്ടത്തിലുണ്ടായിരുന്ന അരോ ആണ് ഇത് വിഡിയോയിൽ പകർത്തിയത്. ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
വെടിവെപ്പിന് ശേഷം രംഭീർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിന് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. ഒളിവിൽ കഴിയുന്ന പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
कथा सागरपुर (सं)ग्राम की
— People's Police - Faridabad Police (@FBDPolice) June 16, 2021
भाइयों का ऐसा प्रेम!
आंसू निकल आते हैं।
सतबीर, रामवीर सहोदर भाई।
एक जैसे मोटे।
संगी-साथी भी XXX साइज़ के।
युद्ध ज़मीन के ऊपर।
गोलीबारी आसमानी।
मक़सद ऊपरवाले को धमकाना कि भाई को बुद्धि दो नहीं तो तुमको गोली से उड़ा दूँगा। #प्रेम_रतन_गन_पायो pic.twitter.com/zBKjti85yY
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.