Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മലയിളകി കല്ലുംമണ്ണുമായി താഴോട്ട്​; താഴെ ഭീതി​യോടെ വാഹനങ്ങൾ- ഉത്തരാഖണ്ഡിൽനിന്ന്​ ഞെട്ടലായി വിഡിയോ
cancel
Homechevron_rightNewschevron_rightIndiachevron_rightമലയിളകി...

മലയിളകി കല്ലുംമണ്ണുമായി താഴോട്ട്​; താഴെ ഭീതി​യോടെ വാഹനങ്ങൾ- ഉത്തരാഖണ്ഡിൽനിന്ന്​ ഞെട്ടലായി വിഡിയോ

text_fields
bookmark_border

ന്യൂഡൽഹി: ദേശീയ പാത ഒമ്പതിൽ കാഴ്ചകൾ കണ്ടും മാറിയ കാലാവസ്​ഥയിൽ ആശങ്കപ്പെട്ടും നീങ്ങിയ വാഹനങ്ങളെ കുരുക്കി വൻ മണ്ണിടിച്ചിൽ. ഉത്തരാഖണ്ഡിലെ താനക്​പൂർ-ചംപാവട്ട്​ പാതയിൽ സ്വാലക്കടുത്താണ്​ യാത്രക്കാരിൽ ഭീതി നിറച്ച്​ പാറക്കല്ലുകളും മണ്ണും റോഡ്​ നിറച്ച്​ മല താഴോട്ടുപതിച്ചത്​. മണ്ണിടിച്ചിൽ ആരംഭിച്ചതോടെ വാഹനങ്ങൾ ഇരുവശത്തും നിർത്തിയത്​ വൻ ദുരന്തമൊഴിവാക്കി.

തുടക്കത്തിൽ കാഴ്ച കണ്ടുനിന്ന വാഹന യാത്രികർ അപകടം മനസ്സിലാക്കി അതിവേഗം തിരിച്ച്​ സുരക്ഷിത സ്​ഥാന​ത്തേക്കു മാറി. യാത്രക്കാരി​ലാരോ പകർത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​.

മലയുടെ ഒരു ഭാഗം മൊത്തം ഇടിഞ്ഞുതാഴ്​ന്നതിനാൽ റോഡ്​ സുരക്ഷിതമാക്കാൻ രണ്ടു ദിവസമെങ്കിലും എടുക്കുമെന്ന്​ ഉത്തരാഖണ്ഡ്​ അധികൃതർ വ്യക്​തമാക്കി.

അയൽ സംസ്​ഥാനമായ ഹിമാചൽ പ്രദേശിൽ കഴിഞ്ഞ മാസമുണ്ടായ സമാന മണ്ണിടിച്ചിലിൽ വാഹനങ്ങളിൽ കുടുങ്ങിയ 13 പേർ മരിച്ചിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shocking VideoLandslide In Uttarakhand
News Summary - Video: Cars Turn Around, Locals Run To Escape Landslide In Uttarakhand
Next Story