ലഖിംപൂർ സംഭവത്തിൽ കേന്ദ്രമന്ത്രിയുടെ മകന്‍റെ പങ്ക് വ്യക്തമാക്കുന്ന വിഡിയോ പുറത്ത്
text_fieldsലഖിംപൂർ ഖേരിയിൽ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ പങ്ക് വ്യക്തമാക്കുന്ന വിഡിയോ പുറത്ത്. നെറ്റിയിലെ മുറിവിൽ നിന്ന് രക്തമൊഴുന്ന നിലയിൽ നിലത്ത് ക്ഷീണിച്ചിരിക്കുന്ന ഒരാളെ ഒരു പൊലീസുകാരൻ ചോദ്യം ചെയ്യുന്നതിന്‍റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നയാളെയാണ് പൊലീസുകാരൻ ചോദ്യം ചെയ്യുന്നതെന്ന് പറയുന്നു.
കർഷകരുടെ മേലെ ഒാടിച്ചു കയറ്റി അപകടമുണ്ടാക്കിയ വാഹനവ്യൂഹത്തിലെ കറുത്ത ഫോർച്ച്യൂണറിൽ ഉണ്ടായിരുന്നയാളെയാണ് പൊലീസുകാരൻ ചോദ്യം ചെയ്യുന്നത്. കർഷകരെ ഇടിച്ചുതെറിപ്പിച്ച 'താറി'ൽ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്ന് ചോദിക്കുേമ്പാൾ അറിയില്ല എന്നാണ് ആദ്യം അയാൾ പറയുന്നത്. വീണ്ടും ചോദിക്കുേമ്പാൾ ഭായിയും ആളുകളും എന്ന് പറയുന്നുണ്ട്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെയാണ് 'ഭായി' എന്ന് വിശേഷിപ്പിക്കുന്നത്.
'താറി'ന് പിറകിലായായിരുന്നു 'ഫോർച്യൂണർ' ഉണ്ടായിരുന്നത്. ആ ഫോർച്യൂണറിലുണ്ടായിരുന്നുവെന്ന സമ്മതിക്കുന്നയാളെയാണ് പൊലീസുകാരൻ ചോദ്യം ചെയ്യുന്നത്. മറ്റു നാലുപേരുകൂടി ആ ഫോർച്യൂണറിൽ ഉണ്ടായിരുന്നത്രെ. ആൾക്കൂട്ടത്തിനിടയിൽ നിലത്തിരിക്കുന്ന ആളോട് കുനിഞ്ഞു നിന്നാണ് പൊലീസുകാരൻ േചാദ്യങ്ങൾ ചോദിക്കുന്നത്.
'താർ' തന്‍റെ േപരിലുള്ളതാണെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര സമ്മതിച്ചിട്ടുണ്ടെങ്കിലും താനോ മകൻ ആശിഷ് മിശ്രയോ അപകടമുണ്ടാക്കിയ കാറുകളിൽ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ആശിഷ് മിശ്ര വാഹനത്തിലുണ്ടായിരുന്നുവെന്നാണ് കർഷകർ സംഭവസമയം മുതൽ പറയുന്നത്. കർഷകരുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ ആശിഷ് മിശ്രയുടെ പേര് എഫ്.ഐ.ആറിൽ ചേർത്തിട്ടുണ്ടെങ്കിലും അറസ്റ്റ് അടക്കമുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.