കനത്ത മഴ; കൊൽക്കത്ത വിമാനത്താവളത്തിൽ വെള്ളക്കെട്ട് -വിഡിയോ
text_fieldsകൊൽക്കത്ത: കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെത്തുടർന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവേയിൽ വെള്ളക്കെട്ട്. റൺവേയും എയർപ്ലെയിൻ പാർക്കിങ് സോണും വെള്ളം നിറഞ്ഞ നിലയിലാണ്. നഗരത്തിലെ മറ്റു പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ തുടരന്നുണ്ട്. വിമാനങ്ങളൊന്നും റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടില്ല. വിമാനത്താവളത്തിന്‍റെ റൺവേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ന്യൂനമർദ്ദം തീവ്ര ന്യൂനമർദമായി മാറിയതിനെ തുടർന്നാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊൽക്കത്തയിൽ കനത്ത മഴ പെയ്തത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നഗരത്തിൽ കൂടുതൽ മഴ പ്രവചിച്ചിട്ടുണ്ട്. ന്യൂനമർദ്ദം നിലവിൽ ബിഹാറിലേക്കും ഉത്തർപ്രദേശിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഹൗറ, പശ്ചിമ ബർധമാൻ, ബിർഭം, പുർബ ബർധമാൻ, ഹൂഗ്ലി, നാദിയ, വടക്കൻ, നോർത്ത് 24 പർഗാനാസ് എന്നിവയുൾപ്പെടെയുള്ള ജില്ലകളിൽ അടുത്ത 12 മണിക്കൂറിനുള്ളിൽ മഴ തുടരാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.