സഹ-അധ്യാപരെ നിലക്കു നിർത്താൻ വടിവാളുമായി ഹെഡ്മാസ്റ്റർ സ്കൂളിൽ
text_fieldsചൂരലുമായി വന്ന് കുട്ടികളെ വിറപ്പിക്കുന്ന ഹെഡ്മാസ്റ്റർമാരെ നാം കണ്ടിട്ടുണ്ട്. എന്നാൽ വടിവാളുമായി സഹപ്രവർത്തകരെ നിലക്കു നിർത്താൻ ഹെഡ്മാസ്റ്റർമാർ ശ്രമിച്ചാലോ? അസമിലെ കചർ ജില്ലയിൽ ഇത്തരമൊരു സംഭവമാണ് അരങ്ങേറിയത്. ജില്ലയിലെ ഒരു എൽ.പി സ്കൂളിലെ ഹെഡ്മാസ്റ്ററാണ് വടിവാളുമായി സ്കൂളിലെത്തിയത്.
സിൽചർ മേഖലയിലെ താരാപൂർ സ്വദേശിയായ 38 കാരനായ ധൃതിമേധ ദാസാണ് ഹെഡ്മാസ്റ്റർ. 11 വർഷമായി രാധാമാധബ് ബുനിയാഡി സ്കൂളിൽ അധ്യാപകനാണ്.
അധ്യാപകൻ വടിവാളുമായി എത്തിയെന്ന് സ്കൂളിൽ നിന്ന് ഫോൺ കോൾ ലഭിച്ച് പൊലീസ് സ്ഥലത്തെത്തി. സഹ അധ്യാപകരുടെ ക്രമക്കേടുകൾ ദേഷ്യവും നിരാശയും ഉണ്ടാക്കിയെന്നും അതിനാൽ അവരെ പേടിപ്പിച്ചു നിർത്താനാണ് വടിവാളുമായി എത്തിയതെന്നും ധൃതി മേധ ദാസ് പൊലീസിനോട് പറഞ്ഞു.
വടിവാളുമായി സ്കൂൾ വരാന്തയിലൂടെ നടക്കുന്ന ഹെഡ്മാസ്റ്ററുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് ഹെഡ്മാസ്റ്ററെ സസ്‍പെൻഡ് ചെയ്തു. സസ്‍പെൻഡ് ചെയ്തെങ്കിലും സഹ അധ്യാപകരിൽ നിന്നോ സ്കൂൾ അധികൃതരിൽ നിന്നോ പരാതി ലഭിക്കാത്തതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.